PRAVASI

മാന്നാറിൽ അച്ചൻകോവിലാറ്റിൽ ചാടിയ ബിബിഎ വിദ്യാർത്ഥി മരിച്ചു

Blog Image

മാന്നാർ: അച്ചൻകോവിലാറ്റിൽ ചാടിയ ബിബിഎ വിദ്യാർത്ഥി മരിച്ചു. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ)-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് (21) ആണ് മരിച്ചത്. കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായിരുന്നു നിധിൻ.

ബുധനാഴ്ച രാവിലെ ആറരയോടെ നിധിൻ വലിയപെരുമ്പുഴ ആറ്റിലേക്ക് ചാടുന്നത് നാട്ടുകാരാണ് കണ്ടത്. ഉടൻ തന്നെ വിവരം അറിയിച്ചതിനെത്തുടർന്ന് മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാ സേനയും തിരുവല്ലയിൽനിന്ന് സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അച്ചൻകോവിലാറ്റിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.