ഷിക്കാഗോ : അമേരിക്കൻ മലയാളിയും ഷിക്കാഗോയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും സിനിമ നിർമ്മാതാവുമായ സജി കാവാലം ക്യാപ്റ്റനായുള്ള "സെന്റ് പയസ് ടെൻത്" ചുണ്ടൻ വള്ളം ആഗസ്ത് 22-)0 തീയതി ശനിയാഴ്ച നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ മാറ്റുരക്കുന്നു !
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായൽ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ ഇരുപത്തിരണ്ടോളം ചുണ്ടൻ വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയിൽ മുത്തമിടന്നായി അരയും തലയും മുറുക്കി അങ്കത്തിനു എത്തുന്നത്.
ഈ വർഷത്തെ മത്സരത്തിൽ മങ്കോമ്പ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്ബിന്റെ "സെന്റ് പയസ് ടെൻത്" ചുണ്ടൻ വള്ളം ക്യാപ്റ്റൻ കാവാലം സജി യുടെ നേതൃത്വത്തിൽ ഏകദേശം 15 ദിവസത്തോളം കഠിനമായ പരിശീലനം പൂർത്തിയാക്കി നെഹ്‌റു ട്രോഫി കരസ്‌ഥമാക്കാൻ എത്തുന്നത്. പരിശീലനത്തിന്റെ ആദ്യഘട്ടം മങ്കോമ്പ് പാമ്പയാറ്റിലും അവസാനഘട്ട പരിശീലനം പുന്നമടയിലെ റിസോർട്ടിൽ താമസിച്ചുകൊണ്ട് പുന്നമട കായലിലും നടക്കുന്നു.
അമേരിക്കയിലെ ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ പ്രമുഖ വ്യവസായിയും സിനിമനിർമാതാവുമായ കാവാലം സജി തുടർച്ചയായ മൂന്നാമത്തെ വർഷമാണ് നെഹ്‌റു ട്രോഫി മത്സരത്തിൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റൻ ആയി നേതൃത്വം നൽകുന്നത്. കുട്ടനാട്ടിലെ കാവാലം സ്വദേശി ആയ സജിയുടെ നേതൃത്വത്തിൽ മത്സരിക്കുന്ന "പുണ്യാളനും പിള്ളേരും" എന്ന് വിളിപ്പേരുള്ള സെന്റ് പയസ് ടെൻത് ബോട്ട് ക്ലബും "സെന്റ് പയസ് ടെൻത്" ചുണ്ടൻ വള്ളവും നെഹ്‌റു ട്രോഫി നേടുക എന്ന ഒരേഒരു ലക്ഷ്യത്തിലാണ് ഈ വർഷം പുന്നമടയിൽ മാറ്റുരക്കാൻ എത്തുന്നത്.
ചിക്കാഗോയിലെ വിവിധ സാമൂഹിക - സാസ്കാരിക സംഘടനാ നേതാക്കൾ സജി കാവാലം ക്യാപ്റ്റനായുള്ള ചുണ്ടൻ വെള്ളത്തിനു വിജയാശംസകൾ നേർന്നു.




