PRAVASI

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം; റിലീസ് ചെയ്ത് മൂന്നാം വാരത്തിലും തിയറ്ററുകളിൽ തരംഗമായി ‘തുടക്കം’

Blog Image

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിലേക്ക് ചുവടുവെച്ച ‘തുടക്കം’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ്. ‘2018’ എന്ന ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ സിനിമാലോകത്ത് വലിയ ഹൈപ്പാണ് റിലീസിനു മുൻപേ ഉണ്ടായിരുന്നത്. 2 മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിലീസിന് ശേഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ആഗോളതലത്തിൽ ഇതുവരെയായി 42 കോടി രൂപയാണ് ‘തുടക്കം’ വാരിക്കൂട്ടിയത്. ഇതിൽ വിദേശ വിപണികളിൽ നിന്ന് മാത്രം ചിത്രം 16 കോടി രൂപ നേടിയിട്ടുണ്ട് എന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ലളിതമായ ഒരു കുടുംബചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രം, പ്രേക്ഷകർ പ്രതീക്ഷിക്കാത്ത കൗതുകങ്ങളും മികച്ച മേക്കിംഗും കൊണ്ടാണ് തിയറ്ററുകളിൽ വിജയഗാഥ രചിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതസംവിധാനവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ചമൻ ചാക്കോ ആണ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിലെത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.