അധർമ്മത്തിന്റെയും, അനീതിയുടെയും മർമ്മം ഇപ്പോഴേ വ്യാപരിച്ചു കൊണ്ടിരിക്കുന്നു. തിന്മയെ, നന്മയെന്ന് പറയുകയും, മനം പുരട്ടുന്ന, അറപ്പുളവാക്കുന്ന പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കുകയും, സത്യത്തെ മറച്ചു പിടിക്കുകയും ചെയ്യുന്ന പ്രവർത്തികൾ നമുക്ക് ചുറ്റും ചിലന്തി വല പോലെ പടർന്നു പിടിക്കുകയാണ്. ജനം ഇത് തിരിച്ചറിഞ്ഞ് എഴുന്നേൽക്കുന്നില്ല എങ്കിൽ അമേരിക്ക എന്ന രാജ്യം വർഗീയ ശക്തികളുടെയും, ഭീകരന്മാരുടെയും, ദൈവമില്ലാത്തവരുടെയും കയ്യിൽ എത്തിപ്പെടും. അടുത്ത തലമുറ നട്ടം തിരിയും എന്നുള്ളത് ചിന്തിക്കേണ്ടതാണ്. ദേശത്തിന്റെ ദുരന്തം കണ്ട് ചില നെഹമ്യാവുമാർ എഴുന്നേൽക്കട്ടെ. ഇടിഞ്ഞു കിടക്കുന്ന മതിലുകൾ പണിയുവാൻ, ചുമൽ കൊടുക്കുമെങ്കിൽ ദേശം അനുഗ്രഹിക്കപ്പെടും.
. അമേരിക്ക ഒരു അനുഗ്രഹീത രാജ്യമാണ്. നമ്മുടെ ഈ രാജ്യത്തിൻറെ സഹായം ഏറ്റുവാങ്ങാത്ത ലോകരാജ്യങ്ങൾ വിരളമാണ്. ഒരു കൈ കൊണ്ട് നന്മ മേടിക്കുകയും മറുകൈ കൊണ്ട് രാജ്യത്തിനെതിരെ വാളെടുക്കുകയും ചെയ്യുന്ന കിങ്കരന്മാരെ തിരിച്ചറിയണം. ഇത് നമ്മുടെ പ്രസിഡൻറ് ട്രംപ് തിരിച്ചറിഞ്ഞു.. ലോകത്തിന്റെ പല കോണിൽ നിന്നും നാം ഉൾപ്പെടെ ആയിരങ്ങൾ പതിനായിരങ്ങൾ ഒന്നുമില്ലാത്തവരായി വെറും കൈയോടെ വന്നു. ഈ രാജ്യം വലിയ പ്രതീക്ഷയവർക്ക് കൊടുത്തു. മറ്റൊരു രാജ്യത്തും ലഭിക്കാത്ത ഉന്നതമായ ജോലി, വരുമാനമാർഗ്ഗം, യാത്രാ സൗകര്യങ്ങൾ, അത്യാധുനികമായ സുഖസൗകര്യങ്ങൾ, എല്ലാറ്റിലും ഉപരിയായി വ്യക്തിസ്വാതന്ത്ര്യം, തെരഞ്ഞെടുക്കുവാനും, സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം. എല്ലാ പൗരന്റെയും നിറവ്യത്യാസമില്ലാതെ ഒരു മൗലിക അവകാശമായി മാറി.. എളിയവനെ പൊടിയിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ദരിദ്രനെ കുപ്പിയിൽ നിന്ന് ഉയർത്തുകയും ചെയ്യുന്ന ദൈവം അനേക ജീവിതങ്ങളെ ഒന്നുമില്ലായ്കയിൽ നിന്ന് ഉന്നതികളുടെ നെറുകയിൽ എത്തിച്ചു.
അന്യ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കറിയാം പ്രതികരിക്കുവാൻ അവിടെ അവർക്ക് കഴിയില്ല. അടിമയെ പോലെ ജോലി ചെയ്യണം. ചെന്നിറങ്ങുന്ന ദിവസം തന്നെ പാസ്പോർട്ടും, വിസയും മുതലാളി കൈക്കലാക്കും. രാജ്യത്തിൻറെ മതപരമായ ചട്ടങ്ങൾ അവിടെ പാലിച്ചേ പറ്റൂ. . ആഹാരം കഴിക്കണമെങ്കിൽ പോലും നിബന്ധന പാലിച്ചേ മതിയാകാത്തൊള്ളൂ. ലോകത്തിൻറെ പല രാജ്യങ്ങളിലും ഏതു ഭക്ഷണവും കഴിക്കുവാനും, എന്തു തരം വസ്ത്രം ധരിക്കുവാനു, എന്തും വാങ്ങി കുടിക്കുവാനും സ്വാതന്ത്ര്യം ഒട്ടുമില്ല. തല മൂടാത്തവരെ തല്ലിക്കൊല്ലുകയും, ഇറച്ചി തിന്നുന്നവരെ ഇറച്ചിക്കഷണങ്ങൾ ആക്കി മാറ്റുകയും ചെയ്യുന്ന മത വ്യവസ്ഥകൾ പലയിടത്തും ഇന്നും നടമാടി കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് പുറത്തിറങ്ങുവാനും, വാഹനം ഓടിക്കുവാനും, കലാലയങ്ങളിൽ വിദ്യാഭ്യാസം ചെയ്യുവാനും പല രാജ്യങ്ങളും അനുവദിക്കുന്നില്ല. നോയമ്പും, പെരുന്നാളും, ഉത്സവങ്ങളും എല്ലാം നിർബന്ധിതമായി പാലിക്കുവാൻ ഇവർ ബാധ്യസ്ഥരാണ്. ഈ 21 ആം നൂറ്റാണ്ട് ഇത് തികച്ചും കാടത്വവും മനുഷ്യ അവകാശ ലംഘനമാണ്. ഇങ്ങനെയുള്ള രാജ്യങ്ങളിൽ നിന്ന് കോഴിയുടെ കൂട് തുറന്നുവിട്ടത് പോലെ ലക്ഷങ്ങൾ കഴിഞ്ഞ ചില വർഷങ്ങളിൽ ജോ ബൈഡൻ ഭരണകൂടത്തിന്റെ പരാജയത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് ഈ രാജ്യത്ത് യാതൊരു നിബന്ധനകളും ഇല്ലാതെ സുനാമി കണക്കേ തള്ളിക്കയറി. ഇവരുടെ ലക്ഷ്യം വൈറ്റ് ഹൗസിനെ, ഡെഡ് ഹൗസ് ആക്കി മാറ്റണം. ഇവർ പാലായനം ചെയ്ത രാജ്യത്തിൻറെ വിഴിപ്പുകൾ അമേരിക്കയുടെ മണ്ണിൽ ഒഴുക്കണം.
അമേരിക്ക എന്ന രാജ്യം സ്വാതന്ത്ര്യത്തിനും, വ്യക്തിത്വത്തിനും, മനുഷ്യ ജീവനും വളരെയധികം വില കൽപ്പിക്കുന്നു. മൂല്യതയും, സംസ്കാരവും, ആദർശവും രാജ്യത്തിൻറെ അടിസ്ഥാനമാണ്. ക്രിസ്തീയ സംസ്കാരത്തിൽ പടുത്തുയർത്തിയ രാജ്യം പിച്ചിച്ചീന്തുവാൻ വർഗീയ ശക്തികളും പിശാചിന്റെ കിങ്കരന്മാരും അണിനിരന്ന് നമുക്കു മുമ്പിൽ നൃത്തമാടിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയുടെ അമരക്കാരനായി ജനകോടികൾ തെരഞ്ഞെടുത്ത ട്രംപ് നമ്മുടെ കേരളത്തിലെ, ഇന്ത്യയിലെ രാഷ്ട്രീയ പ്രചരണം പോലെ മോഹന വാഗ്ദാനങ്ങൾ ഒന്നും പറഞ്ഞ് വോട്ട് പിടിച്ചില്ല. ദേശത്ത് നടപ്പിലാക്കുവാൻ പോകുന്ന അജണ്ടകൾ ഒന്നൊന്നായി വിവരിച്ചു. വലിയൊരു കൂട്ടം ജനം സത്യം തിരിച്ചറിഞ്ഞു. അധികാരത്തിൽ കയറിയ അന്നുമുതൽ താൻ പ്രഖ്യാപിച്ചിരുന്ന നയങ്ങളും, വ്യവസ്ഥകളും നടപ്പിലാക്കുവാൻ ഇറങ്ങിത്തിരിച്ചു. ദൈവഭക്തരായ ക്യാബിനറ്റും തന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് അനധികൃത കുടിയേറ്റം, മയക്കുമരുന്ന് വ്യാപാരം, കുഞ്ഞുങ്ങളുടെ ജെൻഡർ മാറ്റം, നിയമപാലകർക്കെതിരെയുള്ള അക്രമണങ്ങൾ, കലാലയ അക്രമണങ്ങൾ, ക്രമസമാധാനം, സർക്കാർ ചിലവിൽ അബോർഷൻ, പെൺകുട്ടികളുടെ കളിക്കളത്തിൽ ആൺകുട്ടികൾക്ക് മത്സരിക്കുവാൻ കഴിയില്ല ഇങ്ങനെ നീണ്ടുപോകുന്ന പുഴുക്കുത്തിനെതിരെ നിയമങ്ങൾ നടപ്പിൽ വരുവാൻ ഒപ്പുവച്ചു. ജനകോടികൾ രാവും പകലും ജോലി ചെയ്തു കൊടുക്കുന്ന നികുതിപ്പണം കൊണ്ട് അനധികൃതമായി കുടിയേറിയവരെയും, രാജ്യത്തിൻറെ സുരക്ഷയ്ക്കെതിരെ, പ്രവർത്തിക്കുന്നവരെയും സർക്കാർ ചിലവിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിപ്പിക്കുകയില്ല എന്ന പ്രതിജ്ഞയെടുത്തു. ഇടതുപക്ഷക്കാരുടെ വോക്ക് നിയമനം തെറ്റാണെന്നും, യോഗ്യതയുള്ളവർ സ്ഥാനത്ത് വരണമെന്നും കൽപ്പിച്ചു.
ഏതു പൗരന്റെയും ആഗ്രഹമാണ് സമാധാനത്തോടെ വസിക്കുക എന്നുള്ളത്. എന്നാൽ സമാധാനം ഇല്ലാതാക്കിക്കൊണ്ട് രാജ്യത്ത് കലഹവും, കുലയും, അലങ്കോലവും സൃഷ്ടിക്കുന്ന, വർഗീയത വളർത്തുന്ന വർഗ്ഗത്തിന് കുടപിടിക്കുന്ന ഇരുട്ടിൻറെ ചാരന്മാരെ ജനം തിരിച്ചറിയണം. തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പാർട്ടിയല്ല നോക്കേണ്ടത് സ്ഥാനാർത്ഥികൾ കയ്യിട്ടുവാരുന്നവരാണോ, സമൂഹത്തിന് നന്മ ചെയ്യുന്നവരാണ്, അതോ കമ്മ്യൂണിസവും, സോഷ്യലിസവും, മാർക്സിസവും വളർത്തിയെടുക്കുന്ന ഭീകരന്മാരാണോ എന്ന് പഠനം നടത്തേണ്ടത് ആവശ്യമാണ്.
. ന്യൂയോർക്ക്ൽ നടക്കുവാൻ പോകുന്ന മേയർ തെരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. സുഹറാൻ മംതാണി എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ ജയിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ച ഇടതുപക്ഷം എന്താണ് ചിന്തിക്കുന്നത്? യുവതലമുറകളെ ഇവർ വഞ്ചിക്കുകയാണ്? ബേണി സാൻഡേഴ്സ്, അലക്സാണ്ടറിയ ഓക്കേസിയോ കോർട്ടസ്, റഷീദ തലിബ്, ജാസ്മിൻ ക്രോകട്ട്, പ്രമീള ജയപാൽ, ജമാൽ ബ്രൗൺ, ജനം പുറന്തള്ളിയ കമല ഹാരിസ് ഇങ്ങനെ നീളുന്ന നിരകൾ നിരീശ്വരവാദികളും, ദൈവനിഷേധികളും ആണ്. ഇവർ ജനത്തെ സ്നേഹിക്കുന്നു എന്ന് വീരഗാഥ മുഴക്കുകയും, സെക്യൂരിറ്റി വലയത്തിൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും, സ്വകാര്യ വിമാനത്തിൽ യാത്രചെയ്യുകയും, ചെയ്തിട്ട് ഇവർ സാധാരണക്കാർക്ക് വേണ്ടി എന്തു ചെയ്യുന്നു? ഇവരുടെയൊക്കെ മണ്ഡലങ്ങൾ ബോംബെ ചുവന്ന തെരുവുകൾക്ക് തുല്യമായി മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിൻറെ ഉദ്ധാരണമോ, രാജ്യത്തിൻറെ നന്മയോ, തലമുറകളുടെ ഭാവിയോ അല്ല ഇവർ ചിന്തിക്കുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായി, ലക്ഷ്യബോധം തെറ്റിയ, ഗവൺമെൻറ് ചെലവിൽ, ഫുഡ് സ്റ്റാമ്പും സെക്ഷൻ 8 എന്ന ചങ്ങലയിലും കുടുങ്ങിക്കിടക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
1950 മുതൽ 80 കളുടെ കാലഘട്ടം വരെ സൗത്ത് അമേരിക്കയിലുള്ള ഒരു സമ്പന്ന രാജ്യമായിരുന്നു വെനസ്വേല എന്നാൽ ഇന്ന് ആ രാജ്യം പട്ടിണിപ്പാവങ്ങളുടെ രാജ്യമായി മാറി. കാരണം എന്താണ് കമ്മ്യൂണിസം, സോഷ്യലിസം, അധികാര ദുർവിനിയോഗം, ധൂർത്തടിപ്പ്. ഇപ്പോൾ ഒരു കഷണം അപ്പത്തിനു വേണ്ടി നിര നിൽക്കുന്ന ജനലക്ഷങ്ങൾ. ഇടിഞ്ഞു പൊളിഞ്ഞ പാലങ്ങൾ, റോഡുകൾ, അടച്ചിട്ട വ്യാപാരശാലകൾ, അക്രമം, കൊലപാതകം, പിടിച്ചുപറി, മോഷണം, ബലാൽസംഗം. ഇത് അവിടെ സംഭവിച്ചുവെങ്കിൽ നോർത്ത് അമേരിക്കയിലും സംഭവിക്കാം. ദൂരം അധികമല്ല. അടുത്ത തലമുറയുടെ കാലഘട്ടത്തിൽ സംഭവിക്കാം. അമേരിക്കയുടെ മണ്ണിൽ വളർന്നുവരുന്ന വിഷവിത്തുക്കളെ പറിച്ചു മാറ്റി ദേശം ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമാണ്. ക്ലൈമറ്റ് ക്രൈസിസ് എന്നു പറഞ്ഞു ഗ്രീൻ ന്യൂഡിൽ ഉണ്ടാക്കി പണം പിടുങ്ങുന്ന പ്രതിപക്ഷ മാഫിയമാർ തിരിച്ചറിയണം, ക്യാരക്ടർ ക്രൈസിസ് ആണ് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിഎന്നുള്ളത്. ജനമിത് തിരിച്ചറിയട്ടെ!
നാം പാർക്കുന്ന ഈ രാജ്യം ഏത് വംശക്കാരനെയും സ്വീകരിക്കും. രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കുകയും, രാജ്യത്തിൻറെ നന്മയ്ക്കു വേണ്ടി കൂട്ടായി പ്രയത്നിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അക്രമത്തിനും, അനീതിക്കും കുട ചൂടുന്ന ഒരു ഭരണകൂടമല്ല നമുക്ക് ആവശ്യം. യൂറോപ്പ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ കുടിയേറ്റക്കാർക്ക് എതിരെ പല അക്രമങ്ങൾ നടക്കുന്നു എന്ന് കേൾക്കുന്നു. യാഥാസ്ഥിതികത ചിന്തിക്കുമ്പോൾ നാം പലതും കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ്. മൂന്നാംകിട രാജ്യത്ത് ചെയ്യുന്നതിലും അധപ്പതിച്ച പ്രവർത്തികൾ വികസിത രാജ്യങ്ങളിൽ ചെയ്യുമ്പോൾ ജനം അതുകണ്ട് അവരെ പുച്ഛിക്കും. തടസ്സം കൂടാതെ ഒഴുകിപ്പോകുന്ന ട്രാഫിക്കിൽ വാഹനം നിർത്തിയിട്ട്, നടുറോഡിൽ പ്രാർത്ഥനാ എന്ന മൂടുപടത്തിന്റെ പുറകിൽ തടസ്സം സൃഷ്ടിക്കുന്നതും, വിമാനത്തിന്റെ ഇടനാഴിയിൽ കൂടി നീണ്ട യാത്ര കഴിഞ്ഞു പുറത്തിറങ്ങുവാൻ വെമ്പൽ കൊള്ളുന്ന യാത്രക്കാരെ പ്രാർത്ഥനയുടെ മറവിൽ തടയുന്നതും കാണുമ്പോൾ രാജ്യം എവിടെയ്ക്ക് പോകുന്നു എന്ന ചിന്തിച്ചാൽ നന്നായിരിക്കും. നാളെ ഇത് നമ്മളും നേരിടുന്ന പ്രശ്നമാണ്. നിരത്തിൽ തുപ്പുക, പൊതു സ്ഥലത്ത് മൂത്രമൊഴിക്കുക, ചപ്പുചവറുകൾ വലിച്ചെറിയുക, മറക്കരുത്. സാംസ്കാരികതയും, മാന്യതയും നഷ്ടപ്പെടുത്തിയ ജനം. പ്രതികരിക്കുന്ന ദേശം.
അക്രമികളെയും, കൊള്ളക്കാരെയും, പിടിച്ചുപറിക്കാരെയും, ബലാത്സംഗ വീരന്മാരെയും, പെൺവാണിഭരെയും , മാഫിയമാരെയും കെട്ടിപ്പിടിക്കുകയും, അവർക്ക് വേണ്ടി നിരത്തിൽ കൊടി പിടിച്ചു കൊണ്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയും, പോലീസിനെ ആക്രമിക്കുകയും ചെയ്യുന്നത്, രാജ്യസ്നേഹം അല്ല രാജ്യദ്രോഹമാണ്. നിർബാധം അക്രമികൾ മുഖംമൂടി ധരിച്ച് നഗരത്തിന്റെ നടുവിൽ പ്രതിഷേധം നടത്തുകയും, യൂണിഫോം ധരിച്ച് രാജ്യത്തിനുവേണ്ടി വെടിയുണ്ട ഏൽക്കുവാൻ ഇറങ്ങിത്തിരിച്ച ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വേണ്ടി ധരിക്കുന്ന മുഖംമൂടി അഴിച്ചു മാറ്റണം എന്ന് പറയുന്ന നേതാവ് രാജ്യദ്രോഹിയാണ്.ഇങ്ങനെയുള്ളവരെ മാലിന്യം പോലെ പുറന്തള്ളുക.
ശരിയത്ത് നിയമങ്ങളും, ജിഹാദി പ്രവർത്തികളും, ബാങ്ക് വിളികളും അമേരിക്കയുടെ വാതിൽക്കൽ നിന്നും മുട്ടുകയാണ് മറന്നു പോകരുത്. ഇത് അടിച്ചേൽപ്പിക്കുവാൻ പലരും തുനിയുമ്പോൾ ഉണരുക മനസ്സിലാക്കുക.
അമേരിക്കയുടെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് അമേരിക്കയെ മുറിവേൽപ്പിക്കുന്ന ഭീകരവാദികളെ പിടിച്ചു കെട്ടേണ്ട സമയമായി. സെപ്റ്റംബർ 11 പോലുള്ള കറുത്ത ദിനങ്ങൾ ഇനിയുമുണ്ടാകാതിരിക്കാൻ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇസ്രയേൽ എന്ന രാഷ്ട്രത്തെ രാജ്യമായി അംഗീകരിക്കാതെ, പലസ്തീൻ രാജ്യമായി പ്രഖ്യാപിക്കുന്ന തീവ്രവാദി സംഘടനകളെ തുടച്ചു മാറ്റണം. ഹമാസിന്റെ വിത്തുകൾ അമേരിക്കയുടെ മണ്ണിൽ വളർന്നുകൊണ്ടിരിക്കുകയാണ്, താലിബാന്റെ പ്രവർത്തികൾ ലോകത്തിൻറെ മറ്റു രാജ്യങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ മണ്ണിൽ ക്രൈസ്തവ ആരാധന ആലയങ്ങൾ പൊളിച്ചു മാറ്റുന്നവർ, അമേരിക്കയുടെ മണ്ണിൽ കൂറ്റൻ പ്രതിമകൾ സ്ഥാപിക്കുന്നു, മന്ദിരങ്ങൾ പണിയുന്നു. സഭയെയും, സമൂഹത്തെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും, ബഹുമാനിക്കണം എന്നാൽ പാപത്തെ പ്രോത്സാഹിപ്പിക്കരുത്. നാം വഞ്ചിക്കപ്പെടരുത്, ദൈവഭക്തരായവരും, വിശ്വസ്തന്മാരുമായവർ ഭരണതലത്തിലും, നേതൃത്വസ്ഥാനങ്ങളിലും കടന്നു വരട്ടെ. സ്വന്തം പോക്കറ്റ് വലുതാക്കുവാൻ ഇറങ്ങിത്തിരിച്ച നികൃഷ്ടജീവികളെ തിരിച്ചറിഞ്ഞ് അവരെ പുറത്താക്കുക. വിശ്വസ്തന്മാർ എഴുന്നേൽക്കട്ടെ, ഭക്തന്മാർ കുറയാതിരിക്കട്ടെ.
.jpg)
പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

