ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സ വീഴ്ച. വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിനാണ് (58) വിരലുകൾ നഷ്ടമായത്. കാലിൽ ആണി കയറിയതിനെ തുടർന്ന് സീനത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി.
സെപ്തംബർ 29ന് അഡ്‌മിറ്റായി. 30ന് മുറിവ് ഡ്രസ് ചെയ്യാനെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷം രണ്ട് വിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ പറയുന്നു. രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമില്ലാതെയാണ് വിരലുകൾ മുറിച്ചുമാറ്റിയതെന്നാണ് ആരോപണം. ബന്ധുക്കൾ സുപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.

