ചെറുപ്രായത്തിൽ ഇത്ര വലിയ ഒരു ഉത്തരവാദിത്വത്തിലേക്ക് മുത്താരയെന്ന പെൺകുട്ടിയെ കോൺഗ്രസ് പാർട്ടി കണ്ടെത്തിയതിനുപിന്നിൽ, നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും കരുത്തിനൊപ്പം ഒരു പൊതുപ്രവർത്തകയെന്ന നിലയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സമൂഹത്തിൽ മുത്താര ആർജ്ജിച്ച വലിയ ജനസ്വീകാര്യതയും കൈമുതലായുണ്ട്...
ഇടതുപക്ഷ കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന മാവേലിക്കരയെ തിരികെ പിടിക്കുവാൻ 38 കാരനായ എം മുരളിയിലൂടെ കഴിഞ്ഞുവെങ്കിൽ മണ്ഡല പുനർനിർണയത്തിന് ശേഷം ഇടതുപക്ഷ കുത്തകയായി അറിയപ്പെടുന്ന മാവേലിക്കരയെ 28 കാരിയായ മുത്താര രാജിലൂടെ നാം തിരികെ പിടിക്കുമ്പോൾ മാവേലിക്കരയിൽ ഇക്കുറി ആവർത്തിക്കുന്നത് 1991 ലെ തെരഞ്ഞെടുപ്പ് ചരിത്രമാണ്...
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മണ്ഡലത്തിലാകമാനം മാറ്റത്തിന്റെ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അഡ്വ.മുത്താര രാജ് വരണാധികാരിക്ക് മുമ്പാകെ ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്...
മുത്താരയുടെ വിജയം ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിനപ്പുറം പത്ത് വർഷക്കാലമായി ദുരിതം മാത്രം സമ്മാനിക്കുന്ന ഒരു സർക്കാരിനെതിരായ ഒരുനാടിന്റെ പ്രതിഷേധവും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് വകഞ്ഞു മാറ്റിയ പെൺകരുത്തിന്റെ വിജയവും കൂടിയാണ്...



