PRAVASI

നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 8 കുട്ടികളും 16 സ്ത്രീകളടക്കം 39 പേർ മരിച്ചു

Blog Image

തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 39 പേർ മരിച്ചു. 8 കുട്ടികളും 16 സ്ത്രീകളടക്കം ആകെ 39 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു.62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നിന്നും സേലത്തുനിന്നും 40 ലധികം ഡോക്ടർമാരെ പ്രദേശത്തേക്ക് ആളുകൾ ബോധരഹിതരായി വീണതോടെ വിജയ് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും പൊലീസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാലിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആളുകൾക്ക് അദ്ദേഹം വെള്ളം വിതരണം ചെയ്യുകയും ആംബുലൻസുകൾ ക്രമീകരിക്കുകയും ചെയ്തു.ബോധരഹിതരായവരെ ആംബുലൻസുകളിൽ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി,മന്ത്രിമാരായ അൻബിൽ മഹേഷ്, എം.എ. സുബ്രഹ്മണ്യൻ എന്നിവരോട് സ്ഥലത്തേക്ക് ഉടൻ പോയി സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ എത്രയും വേഗം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ADGPയ്ക്ക് നിർദേശം നൽകിയതായും സ്റ്റാലിൻ പറഞ്ഞു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.