PRAVASI

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ദിനാഘോഷം പ്രൗഢഗംഭീരമായി; പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു

Blog Image

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വിവിധ കലാപരിപാടികളുടെയും പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിന്റെയും ആദരിക്കൽ ചടങ്ങുകളുടെയും അകമ്പടിയോടെ പ്രൗഢഗംഭീരമായി നടന്നു. കേരളത്തിന്റെ ഭാഷ, സംസ്കാരം, പാരമ്പര്യം, സാമൂഹിക ഐക്യം എന്നിവ ഉയർത്തിപ്പിടിച്ച ആഘോഷത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, നിയമരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീ. വി. അരവിന്ദും ഫിലഡൽഫിയയിലെ പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകൻ ശ്രീ. റിക്കി പല്ലഡിനോയും മുഖ്യാതിഥികളായി പങ്കെടുത്തു. ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ ബഹു. ജിം ഹാരിറ്റിയും ചടങ്ങിൽ സന്നിഹിതനായി സന്ദേശം നൽകി.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ശ്രീ. ലെനോ സ്കറിയ അധ്യക്ഷത വഹിച്ചു. കേരളപ്പിറവി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ. തോമസ് പോൾ സ്വാഗതം ആശംസിച്ചു. അമേരിക്കൻ ദേശീയഗാനം എലിസബത്ത് മാത്യുവും ഇന്ത്യൻ ദേശീയഗാനം അബിയ മാത്യുവും ആലപിച്ചു. തുടർന്ന് മുഖ്യാതിഥികളും സംഘടനാ ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
അധ്യക്ഷപ്രസംഗത്തിൽ ലെനോ സ്കറിയ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിദേശരാജ്യങ്ങളിൽ വളർന്നുവരുന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മലയാളി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറം നടത്തുന്ന പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് നടന്ന കേരളപ്പിറവി സന്ദേശത്തിൽ ശ്രീ. വി. അരവിന്ദ് കേരളത്തിന്റെ സാമൂഹിക പുരോഗതി, വിദ്യാഭ്യാസ നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം, പ്രവാസി മലയാളികളുടെ സംഭാവനകൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ മൂല്യങ്ങളും ഭാഷയും സംസ്കാരവും വരുംതലമുറകളിലേക്ക് കൈമാറേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ശ്രീ. വി. അരവിന്ദിന് ഫിലഡൽഫിയ നഗരസഭയുടെ പ്രത്യേക സിറ്റി ഓഫ് ഫിലഡൽഫിയ സൈറ്റേഷൻ സമ്മാനിച്ചു. ലിസ് തോമസ് അദ്ദേഹത്തിനുവേണ്ടി സൈറ്റേഷൻ സമർപ്പിച്ചു. തുടർന്ന് കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ പൊന്നാട അണിയിച്ച് കേരളപ്പിറവി ആഘോഷ കമ്മിറ്റി ചെയർമാൻ തോമസ് പോൾ അദ്ദേഹത്തെ ആദരിച്ചു.
പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകൻ ശ്രീ. റിക്കി പല്ലഡിനോയെ ശ്രീ. വിൻസെന്റ് ഇമ്മാനുവൽ സദസ്സിന് പരിചയപ്പെടുത്തി. ഇമിഗ്രേഷൻ നിയമങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ, അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രവാസി സമൂഹം അറിഞ്ഞിരിക്കേണ്ട നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ പ്രഭാഷണം നടത്തി. അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാർ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് വിൻസെന്റ് ഇമ്മാനുവൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ ബഹു. ജിം ഹാരിറ്റിയെ ട്രൈസ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ് സദസ്സിന് പരിചയപ്പെടുത്തി. തന്റെ സന്ദേശത്തിൽ മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കൻ സമൂഹത്തിന്റെ പുരോഗതിയിൽ വിവിധ കുടിയേറ്റ സമൂഹങ്ങൾ വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. തുടർന്ന് ശ്രീ. ജീമോൻ ജോർജ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ശ്രീ. ജോഷ്വാ മാത്യുവിനെയും പ്രത്യേകം ആദരിച്ചു. ശ്രീ. വിൻസെന്റ് ഇമ്മാനുവൽ അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് ജോഷ്വാ മാത്യു വിരമിക്കൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വെക്തികൾക്കുവേണ്ടി പ്രെത്യേകം സന്ദേശം പങ്കുവെച്ചു.
തുടർന്ന് നടന്ന ആശംസാപ്രസംഗങ്ങളിൽ മലയാളി സംഘടനാ നേതാക്കൾ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
ഓർമ പ്രസിഡന്റ് ശ്രീ. ജോസ് ആറ്റുപുറം, ട്രൈസ്റ്റേറ്റ് കേരള ഫോറം വൈസ് ചെയർമാനും പാമ്പാ (PAMPA) പ്രസിഡന്റുമായ ശ്രീ. അലക്സ് തോമസ്, വൈസ് ചെയർമാൻമാരെ പ്രതിനിധീകരിച്ച് ശ്രീ. ജോർജ് ഓലിക്കൽ, കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ. സാജൻ വർഗീസ്, ഫ്രണ്ട്സ് ഓഫ് തിരുവല്ലയെ പ്രതിനിധീകരിച്ച് ശ്രീമതി. സോസമ്മ ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു.
സിമിയോ ക്കുവേണ്ടി അഭിലാഷ് ജോൺ, പിയാനോ ക്കുവേണ്ടി ബിന്ദു ഡാനിയേൽ എന്നിവരും ഓർമ അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ. ജോസ് തോമസും ആശംസകൾ അറിയിച്ചു. മറ്റിതര സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കേരളീയ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
ശ്രീമതി. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നുപുര ഡാൻസ് അക്കാദമിയിലെ സാറാ അക്ഷയ് അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി.
ശ്രീമതി. ഷിജി ഷാനി, നീതു എബ്രഹാം, റീമ അബി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഗാനവും ശ്രദ്ധേയമായി. ഗ്ലാഡ്‌വിൻ എലിസബത്ത് സാമുവൽ, ശ്രീ. ജോസഫ് തോമസ്, സുമോദ് നെല്ലിക്കാല, ശ്രീ. ജിമോൻ ജോർജ്, രാജു ജോൺ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ച് ആഘോഷത്തിന് സംഗീതമാധുര്യം പകർന്നു. ശ്രീ. സുരേഷ് നായർ എം സി ആയി പ്രെവർത്തിച്ചു.
സാമൂഹിക, സാംസ്കാരിക, സംഘടനാ, കലാ, പ്രൊഫഷണൽ മേഖലകളിൽ ശ്രദ്ധേയമായ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. .
ശ്രീ. വി. അരവിന്ദ്, ശ്രീ. റിക്കി പല്ലഡിനോ, ശ്രീ. സേവ്യർ മൂഴിക്കാട്ട്, ശ്രീമതി. അജി പണിക്കർ, ശ്രീ. ജോ ജോൺ, ശ്രീ. ജോസ് ആറ്റുപുറം, ശ്രീ. ജോസഫ് തോമസ്, ശ്രീ. ജീമോൻ ജോർജ്, ശ്രീ. ജോഷ്വാ മാത്യു എന്നിവർക്ക് പുരസ്കാരങ്ങളും പ്രത്യേക അംഗീകാരങ്ങളും നൽകി ആദരിച്ചു.
ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. റോണി വർഗീസ് നന്ദി പ്രകാശിപ്പിച്ചു. മുഖ്യാതിഥികൾക്കും സംഘടനാ ഭാരവാഹികൾക്കും വിവിധ മലയാളി സംഘടനാ പ്രതിനിധികൾക്കും കലാകാരന്മാർക്കും സംഘാടകർക്കും സദസ്സിനും അദ്ദേഹം നന്ദി അറിയിച്ചു.
വിവിധ മലയാളി സംഘടനകളെ ഒരുമിപ്പിച്ച് കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും അമേരിക്കൻ മണ്ണിൽ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി കേരളപ്പിറവി ദിനാഘോഷം മാറി. മലയാളികളുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം പങ്കെടുത്തവരുടെ ഹൃദയങ്ങളിൽ മനോഹരമായ ഓർമ്മയായി നിലനിന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.