ഡാളസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നിരന്തരമായ പരിശ്രമത്തിന് ശേഷം ആദ്യമായി ഒരു വനിതചെണ്ടമേളം ടിം അരങ്ങേറ്റം ക്രിസ്തുരാജൻ്റെ തിരുന്നാളിനോട് അനുബന്ധിച്ച് അരങ്ങേറ്റം കുറിക്കുന്നു.ഇരുപതോളം അമ്മമാർ ഇതിനായി അണിചേരുന്നു.അമ്പാട്ട് ജിനുമോൻ ആശാനായി അമ്മമാർക്ക് പരിശീലനം നൽകുന്നു.വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏറെക്കാലത്തെ പരിശിലനത്തിന് ശേഷം ക്രിസ്തുരാജൻ്റെ രാജത്വത്തിരുന്നാളിൽ അരങ്ങേറ്റം കുറിക്കാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് അമ്മമാർ.അവരെ തളരാത്ത പരിശ്രമത്തെ വിമൺസ് മിനിസ്ട്രി പ്രസിഡൻ്റ് സിൽവി നടക്കുഴയ്ക്കൽ വികാരി ഫാ.ബിൻസ് ചേത്തലിൽ എന്നിവർ അഭിനന്ദിച്ചു.


