PRAVASI

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പതിയിരിക്കുന്ന അനർത്ഥങ്ങൾ

Blog Image

നീലാകാശത്തിൽ കാർമേഘങ്ങളെ കീറിമുറിച്ചു കൊണ്ട് പറന്നുയരുന്ന ഒരുപരുന്ത്.ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അങ്ങ് അകലെ  നിന്ന് തന്നെപിന്തുടരുന്ന ഒരു "കാക്കയെ" പരുന്തിന്റെ  ശ്രദ്ധയിൽപ്പെട്ടു.കാക്കയുടെ മോഹം പരുന്തിനെപ്പോലെ  ഉയരങ്ങളിലേക്ക് പറക്കണം.അല്പനേരം ഉയരത്തിൽ പറന്ന കാക്ക ക്ഷീണിച്ചു്   പരുന്തിന്റെ മുകളിൽവന്നിരുന്ന് വിശ്രമിക്കുകയും തുടർന്ന്

കാക്ക പരുന്തിൻ്റെ  തലയിൽ തൻ്റെ മൂർച്ചയുള്ള ചുണ്ടുകൊണ്ട് കൊത്തിപരിക്കേൽപ്പിക്കുവാനും തുടങ്ങി. വേദന സഹിച്ച പരുന്ത് ഒന്നും പ്രതികരിക്കാതെഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു. വളരെ ദൂരം സുഖമായി പരുന്തിൻ്റെ മുകളിൽ ഇരുന്നുയാത്ര ചെയ്ത കാക്ക നട്ടുച്ച നേരത്തുള്ള സുര്യാഘാതം മൂലം  ഉയരങ്ങളിൽ നിന്ന് താഴേക്ക് പതിച്ചു് പിടിഞ്ഞു, പിടഞ്ഞു മരണപ്പെട്ടു. ഇതുപോലെയായിരിക്കരുത് നമ്മുടെ ക്രിസ്തീയ ജീവിതവും. അബ്രഹാമിൻ്റേയും ലോത്തിന്റെയും ജീവിതയാത്രയിൽ അബ്രഹാമിന് വാഗ്ദത്ത നാടായിരുന്നുലക്ഷ്യമെങ്കിൽ ലോത്തിന് ഈ ലോകത്തിലെ സുഖ സൗകര്യങ്ങൾ കീഴ്പെടുത്തണം എന്നാതായിരുന്നുലക്ഷ്യം ( ഉല്പത്തി 13 ൻ്റെ10).  ധനവാൻ്റേയും ലാസറിൻ്റേയും ഉപമയിൽ ധനവാന് തൻ്റെ സുഖസൗകര്യങ്ങളിലായിരുന്നു ലക്ഷ്യം. ലാസറിൻ്റെ ജീവിതമാണെങ്കിൽവളരെ കഷ്ടത നിറഞ്ഞതായിരുന്നു. എന്നാൽ മരണാനന്തരം  ലാസർ നിത്യതയയ്ക്കും ധനവാൻ നരകത്തിനും അവകാശികളായി തീർന്നു.  ലക്ഷ്യമില്ലാതെയുള്ള  യാത്രയാണ് അർത്ഥശൂന്യമായ് ഭവിക്കുന്നത്.  ദലീലയുടെ മടിയിൽ ഉറങ്ങിയ ശിംശോൻ്റെ അനുഭവം വിശ്വാസസമൂഹത്തിനു് ഇന്നും ഒരു മുന്നറിയിപ്പായ് അവശേഷിക്കുന്നു. മാതാപിതാക്കളുടെശിക്ഷണത്തിൽ വളർന്നു വന്നിരുന്ന ശിംശോൻ തൻ്റെ യൗവ്വനപ്രായത്തിലാണ് ഏറെക്കുറെ വഴുതിപ്പോയത്. അതിനു കാരണം ദൈവം തന്നിൽ പകർന്നിരുന്ന ശക്തിയാണ്ശിംശോൻ നഷ്ടമാക്കിയത്. ക്രിസ്തീയ ജീവിതത്തിൽ ജഢ മോഹങ്ങളാൽ വശീകരിക്കപ്പെടുന്നസന്ദർഭങ്ങൾ നമ്മുടെ  ജീവിതത്തിലും കടന്നു വരാം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.  പ്രവാചകനായ യോനയ്ക്ക്‌  നിനവേയിലേക്ക് യാത്ര ചെയ്യുവാൻ യഹോവയുടെ അരുളപ്പാട്  ലഭിച്ചെങ്കിലും താൻ യാത്രചെയ്തത് തർശ്ശീശിലേക്കായിരുന്നു, തന്മൂലം സംഭവിച്ച കൊടിയ ദുരന്തം എത്രയോ ഭയാനകമായിരുന്നു. സ്വഹിതപ്രകാരം യാത്രചെയ്യാതെ ദൈവഹിത പ്രകാരം യാത്ര തുടരുകയാണെങ്കിൽ അങ്ങനെയുള്ള യാത്രയാണ് ശുഭകരമായ്പര്യവസാനിയ്ക്കുന്നത്.

                                                                             ജീവിതയാത്രയിൽ നമ്മോടൊപ്പം യാത്ര ചെയ്യുന്ന മറ്റൊരു വിഭാഗം യാത്രക്കാരാണ് കള്ളന്മാർ. 

കള്ളന്മാരായ ഈ കട്ടരെ പ്രത്യക്ഷത്തിൽ തിരിച്ചറിവാനും സാധ്യമല്ല.തിരുവചനത്തിൽ കള്ളന്മാരെക്കുറിച്ച് പ്രതിവാദിക്കുന്ന നിരവധി സംഭവങ്ങൾവിവരിക്കുന്നുണ്ടു്. അതിൽ ഒന്നാണ് കള്ളന്മാരാൽ തനിക്ക്‌ സംഭവിച്ച ദുരന്തം പൗലോസ്വിവരിയ്ക്കുന്നത് ( 2 കൊരി: 11ൻ്റെ 26). ക്രൈസ്തവ സഭകളിൽ എല്ലാം കള്ളന്മാർ കടന്നുകുടിയിട്ടുണ്ടു്. സഭാ മേലദ്ധ്യക്ഷന്മാരിലും, വിശ്വാസികളുടെ സംഘത്തിലുംകടന്നുകൂടിയിട്ടുള്ള ഇവരുടെ ലക്ഷ്യം അധികാരവും സാമ്പത്തീക ഉയർച്ചയുംമാണ്. എന്നാൽക്രിസ്തു യേശുവിൻ്റെ പാത പിൻതുടരുന്ന ഒരു ന്യൂനപക്ഷം ഇന്നും ഈ ഭുമുഖത്ത്അവശേഷീയ്ക്കുന്നെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.

നമ്മടെ ജീവിതയാത്രയിൽ നാം സൂക്ഷ്മതയുള്ളവരായും അതൊടൊപ്പം സഹയാത്രികരെ സ്നേഹിക്കുകയും അവരുടെ അനർത്ഥങ്ങളിൽ സഹായിയ്ക്കുന്നവരുമാകണം. 

  കള്ളന്മാരുടെ കൈയ്യിൽഅകപ്പെട്ടുപോയ ഒരു വഴി യാത്രക്കാരൻ്റെ അനുഭവം കർത്താവ് ഒരു ഉപമയിൽ കുടി  ഒരു ന്യായ ശാസത്രിയോട് പറയുന്നതു് , നിന്നെപ്പോലെ തന്നെനിൻ്റെ കൂട്ടുകാരനെയും സ്നേഹിയ്ക്കണമെന്നാണു്. നമ്മെടൊം പ്പം യാത്ര ചെയ്യുന്നപലരും പലവിധ രോഗങ്ങളാലും, സാമ്പത്തീക തകർച്ചയാലും യാത്രയ്ക്കി ടയിൽ മുന്നോട്ടു് ഒരു ചുവടു്വെയ്ക്കുവാൻ സാധ്യമാകാതെ  തളരുന്ന സന്ദർഭങ്ങളിൽ  ഒരു നല്ലശമര്യാക്കാരെനേപ്പോലെ  മുറിവേറ്റു് കിടക്കുന്നവരെ പരിചരിക്കുവാനുള്ള മനസ്സും കടമയും നാം വിസ്മരിക്കരുത്. ഒരു മനുഷ്യൻ എത്ര നാൾ ജീവിച്ചിരുന്നുഎന്നതിന് അല്ല പ്രസക്തി   പ്രത്യുത എങ്ങനെ ജീവിച്ചിരുന്നു എന്നതിനാണ്.
 

രാജു തരകൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.