PRAVASI

പുതുയുഗ യാത്രയുടെ വേദിയും ഫ്ലക്സ് തോരണങ്ങളും തിരുവല്ലയിൽ നശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം

Blog Image

തിരുവല്ല : പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ്റെ പുതുയുഗയാത്രയുടെ വേദിയും ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ച DYFI, SFl ഗുണ്ടകളുടെ നടപടിയിൽ യുഡിഎഫ്  പത്തനംതിട്ട ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലുടനീളം പുതുയുഗ യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകരണവും ജനപങ്കാളിത്തവും കണ്ട് വിളറിപൂണ്ട സി. പി എം നേതൃത്വത്തിൻ്റെ അറിവോടു കൂടിയാണ് DYFI, SFI ഗുണ്ടകൾ അഴിഞ്ഞാട്ടം നടത്തുന്നത് എന്നും അഡ്വ വർഗ്ഗീസ് മാമ്മൻ പറഞ്ഞു .
     യുഡി എഫിൻ്റെ സ്‌റ്റേജും ഫ്ല്സ് ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിക്കുന്നത് പോലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ് . നിയമം കൈയ്യിലെടുത്ത് ഗുണ്ടാ വിളയാട്ടം നടത്തിയവർത്തിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശപ്പെട്ടു. 
       പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും തിരുവല്ലയിൽ ഉണ്ടായ വൻ മുന്നേറ്റം നിയമസഭാ തെരെഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് കണ്ട LDFൻ്റെ പരാജയഭീതിയാണ് ഈ വേളയിൽ ആക്രമണത്തിന് പിന്നിലെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.