PRAVASI

ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ട; വികസനത്തിന്റെ വേരറുത്തത് അന്ന്; വെള്ളക്കെട്ട് വിമർശനത്തിൽ മേയർ വി.വി. രാജേഷ്

Blog Image


തിരുവനന്തപുരം: മഴയിൽ തലസ്ഥാന നഗരത്തിലുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ വി.വി. രാജേഷ്. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനും മുൻമന്ത്രി വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരിച്ച കാലത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. ഗുണ്ടായിസത്തിലൂടെ എന്തും ചെയ്യാമെന്ന തെറ്റിദ്ധാരണയുള്ള പൊതുപ്രവർത്തകനാണ് ശിവൻകുട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും, ഒരു ദിവസം പെയ്യേണ്ട മഴ ഒരൊറ്റ മണിക്കൂറിൽ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മേയർ വ്യക്തമാക്കി. ഓട നിർമ്മാണത്തിലെ അശ്രദ്ധയും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം സുഗമമായി ഒഴുകിപ്പോകുന്ന രീതിയിലുള്ള ഓടകളല്ല നഗരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളക്കെട്ടിൽ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വി. ശിവൻകുട്ടിയും മുൻ മേയർ വി.കെ. പ്രശാന്തും നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഗരം പൂർണ്ണമായും സ്തംഭിച്ചുവെന്നായിരുന്നു വി. ശിവൻകുട്ടിയുടെ വിമർശനം.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം, ചാക്ക, വഞ്ചിയൂർ കോടതി പരിസരം, എസ്.എസ്. കോവിൽ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഒരു മണിക്കൂറിനുള്ളിൽ 98 മില്ലിമീറ്റർ മഴയാണ് പെയ്തത്. മുൻപ് മഴ പെയ്താൽ വേഗത്തിൽ വെള്ളം ഒഴുകിപ്പോകുമായിരുന്നെങ്കിലും കനത്ത മഴയായതിനാൽ വെള്ളം ഇറങ്ങാൻ സമയമെടുത്തതായി പ്രദേശവാസികൾ പറഞ്ഞു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.