PRAVASI

'ഷാഫി അന്ന് വടകരയിൽ പോയില്ലെങ്കിൽ ഇന്ന് മന്ത്രിയായേനേ; ആ സംഖ്യ അപായസൈറൺ കൂടിയാണ്' രമേഷ് പിഷാരടി

Blog Image

കോൺഗ്രസിനുള്ളിലെ ഭിന്നതകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പരസ്പരം അള്ളുവെക്കുന്നതിലേക്കും നീങ്ങുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. കേരള ജനത നൽകിയ 102 എന്ന സംഖ്യ അംഗീകാരത്തിനൊപ്പം അപായ സൈറൺകൂടിയാണെന്ന് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഷാഫി പറമ്പിലിനെ പിന്തുണച്ചും മുതിർന്ന നേതാക്കളുടെ ഇടപെടൽ ആവശ്യപ്പെട്ടുമാണ് പിഷാരടിയുടെ കുറിപ്പ്.
പാലക്കാട് നിയമസഭ മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റുകളുടെ പട്ടികയിലേക്ക് എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫി പറമ്പിലിനാണെന്ന് പിഷാരടി കുറിപ്പിൽ പറയുന്നു. ഇ ശ്രീധരനെപ്പോലെ രാജ്യം മുഴുവൻ അംഗീകരിച്ച വ്യക്തി ഉയർത്തിയ വെല്ലുവിളിയെപ്പോലും അതിജീവിക്കാനായത് ഷാഫിയുടെ വേരുകൾ പാലക്കാട്ടുകാരുടെ ഹൃദയങ്ങളിലേക്ക് പടർന്നിറങ്ങിയതുകൊണ്ടാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർദേശപ്രകാരം പ്രിയപ്പെട്ട പാലക്കാടിനെ വിട്ട് നിറകണ്ണുകളോടെയാണ് ഷാഫി വടകരയിലേക്ക് തീവണ്ടി കയറിയത്. അന്ന് വടകരയിലേക്ക് പോയിരുന്നില്ലെങ്കിൽ ഇന്ന് ഷാഫി പറമ്പിൽ കേരളത്തിലെ മന്ത്രിയാകുമായിരുന്നു. എന്നാൽ, പദവികളേക്കാൾ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും പിഷാരടി പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.