PRAVASI

പുതുകവിതയും കവിയും ( കവിത )

Blog Image

ഞാനെന്റെ ചിന്തയെ ഭസ്മമാക്കി 
തിലകക്കുറിയണിഞ്ഞപ്പോൾ
എന്നിലെ
കാഴ്ചപ്പാടിനെ ചവിട്ടിമെതിച്ചു!

തിളച്ചു മറിയുന്നൊരെന്റെ
തലച്ചോറിനെ
ചങ്ങലയാൽ ബന്ധിപ്പിച്ചു!

എനിക്ക് ചുറ്റും
വാക്കുകളും വാക്ക്യങ്ങളും
അഹങ്കാരത്തിന്റെ
മേൽക്കുപ്പായമണിഞ്ഞു!

പുരോഗമനമെന്ന
തൊപ്പിയും വെച്ച്,
കവിതകൾ ചുവന്ന 
തൊപ്പിക്കാരാവാൻ തുനിഞ്ഞു!

കക്ഷത്തിൽ വലിയൊരു
കിത്താബുമായി
ലോകം നന്നാക്കാനെന്ന
വ്യാജേന 
പോക്കറ്റുകൾ വീർപ്പിക്കാൻ
തുടങ്ങി! 

മനുഷ്യന്റെ വിശ്വാസമെന്ന
കാഴ്ചപ്പാടിന്റെ
ചവിട്ടിമെതിച്ചു...!

സാംസ്‌ക്കാരികതയെയും
ചരിത്രത്തെയും 
കാർക്കിച്ചുത്തുപ്പി
കൊഞ്ഞനം കുത്തി!

ഉടുമുണ്ടെടുത്തു 
തലയിൽ കെട്ടി രാസനടനമാടി
പുരോഗമനത്തിലേക്കുള്ള
ചൂട്ടു തെളിച്ചു...!

ഞാനെന്റെ
നിഷ്കളങ്കമായ അക്ഷരങ്ങളെ 
മറച്ചു വെച്ചു
പീഡിപ്പിക്കപ്പെടാതിരിക്കാൻ!!

      ജിഷ പനക്കോട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.