PRAVASI

ഉമ്മൻ ചാണ്ടി;ഓർമ്മകളിലൂടെ

Blog Image

ഒരാൾ വിശേഷണങ്ങൾക്ക് അപ്പുറത്തേക്ക് വളരുന്നത് അപൂർവമായി മാത്രം. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ ഈ അപൂർവത കേരളത്തിൻ്റെ പൊതുജീവിതത്തിൽ സമ്മാനിച്ചിട്ടാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മൂന്നു വർഷങ്ങളിലായി നടത്തിയ ബഹു ജന സമ്പർക്ക പരിപാടി മാത്രം മതി ആ മനുഷ്യൻ്റെ ജനങ്ങളോടുള്ള കൂറ് വെളി വാക്കാൻ. നിയമസംവിധാനങ്ങൾ അനുവദിക്കുന്ന എല്ലാ സഹായങ്ങളും ജനങ്ങൾക്ക് പ്രത്യേകിച്ച്, പാവപ്പെട്ടവർക്ക് ലഭ്യമാക്കുക. അതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. ഏകദേശം 11 ലക്ഷത്തോളം പേരാണ് കേരളത്തിൽ അങ്ങോളമിങ്ങോളം സംഘടിപ്പിക്കപ്പെട്ട ബഹുജന സമ്പർക്ക പരിപാടിയിൽ പങ്കെടുത്തത്.

ചുവപ്പ്നാട ഇല്ലാതെ മിനിറ്റുകൾ കൊണ്ട് ഫയൽ തീർപ്പാക്കലാണ് ആ പരിപാടി യിൽ ഉടനീളം നടന്നത്. തിരുവനന്തപുരം മുതൽ കോട്ടയം പുതുപ്പള്ളി വരെയുള്ള തെരുവീഥികളിലേക്ക് ഒഴുകിയെത്തിയ ജനതതി തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതസാക്ഷ്യം. ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരുനോക്കു കാണാൻ ഉറക്കമൊഴിഞ്ഞ് ജനങ്ങൾ കാത്തുനിന്നപ്പോൾ എം.സി. റോഡ് അക്ഷ മാർത്ഥത്തിൽ ജനസാഗരമായി തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള 150 കിലോമീറ്റർ കടക്കുന്ന വിമാനയാത്രാ വേറിവന്നത് 27 മണിക്കൂറാരുന്നു.
കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കാതു കേൾക്കാത്ത കുട്ടികൾക്ക് ഇന്ന് കേൾവിശക്തിയുണ്ടെങ്കിൽ അതിന് ഒരേയൊരാളാണ് കാരണം-ഉമ്മൻ ചാണ്ടി, അസ്‌ന എന്ന പെൺകുട്ടി ഒരു ഹോമിയോ ഡോക്‌ടറായി മിടുക്കിയായി ജീവിക്കു ന്നെങ്കിൽ അതിന് ഒരേയൊരാൾ മാത്രമാണ് കാരണം-ഉമ്മൻ ചാണ്ടി. റോഡിലെ ചവറുകൂനകളിൽ നിന്നും എന്തെങ്കിലുമൊക്കെ ശേഖരിച്ച് വിറ്റ് ജീവിച്ചിരുന്ന അമാ വാസി എന്ന ഒൻപതു വയസ്സുകാരന് രാഷ്ട്രീയാക്രമികൾ ഒരുക്കിവെച്ചിരുന്ന സ്റ്റീൽ ബോംബ് പൊട്ടി ഒരു കൈ നഷ്‌ടപ്പെട്ടപ്പോൾ അവന് ജീവൻ നല്‌കി അവനെ പൂർണ്ണ ചന്ദ്രനാക്കിയത് ആരാണ്-ഉമ്മൻചാണ്ടി. അങ്ങനെ എത്രയെത്ര പേർ. മനുഷ്യർക്ക് ഏത് അർദ്ധരാത്രിയിലും വിളിച്ച് സങ്കടം പറയാവുന്ന ഒരു മുഖ്യമന്ത്രി.

കേരളത്തിലെ സാംസ്‌കാരിക ലോകത്തോടും രാഷ്ട്രീയലോകത്തോടും ഏറെ ആദരവോടെ പെരുമാറിയ ഉമ്മൻ ചാണ്ടി പ്രവാസികളോട് സവിശേഷമായ സ്നേഹ വായ്‌പ് കാട്ടിയിട്ടുള്ള നേതാവ് കൂടിയായിരുന്നു. അവിടെയെല്ലാം അദ്ദേഹത്തെ നയി ച്ചത് ഒരു പ്രമാണമായിരുന്നു. ദൈവം മനുഷ്യന് കഴിവുകളും സ്ഥാനങ്ങളുമെല്ലാം നല്‌കുന്നത് അന്യർക്ക് നന്മ ചെയ്യാനാണെന്ന പ്രമാണം.

ഉമ്മൻ ചാണ്ടിയുടെ പാവന സ്‌മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു .

M P PHILIP VANIAPURACKAL CHICAGO

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.