നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോൾ പ്രവചനം. ആകെയുള്ള 140 സീറ്റുകളിൽ 70 മുതൽ 80 വരെ സീറ്റുകൾ നേടി യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും പ്രവചനമുണ്ട്. ഏപ്രിൽ 9-ന് നടന്ന ഒറ്റഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 2.71 കോടി വോട്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണ് (1.39 കോടി). യുവവോട്ടർമാരുടെ (18-19 വയസ്സ്) പങ്കാളിത്തവും ഇത്തവണ നിർണ്ണായകമായിരുന്നു.

