ക്നാനായ കുടിയേറ്റയാത്രയുടെ പ്രതീകമായ കപ്പൽ മാതൃക സമ്മാനിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലിയോ 14 -ാമൻ മാർപാപ്പയെ സന്ദർശിച്ച് നവ ക്നാനായ കുടുംബം.റോമിൽ വെച്ച് നടത്തപ്പെട്ട ജനറൽ ഓഡിയൻസ് പരിപാടിയിലാണ് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയിലെ ചെറുകര ഇടവകാംഗങ്ങളായ പാറയിൽ ലിബിൻ ജോസിനും,മിരാൾഡക്കും മകൻ ജോസഫിനും മാർപാപ്പയുമായുള്ള പ്രത്യേക കൂടികാഴ്ചയിലൂടെ സന്ദർശിക്കാനും സ്‌നേഹസമ്മാനം നൽകാനും സാധിച്ചത്.
മാർപാപ്പയെ നേരിട്ട് കാണാൻ സാധിച്ചത് ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നെന്നും,തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപറയുവാൻ ലഭിച്ച അവസരമായിട്ടുമായാണ് ഈ കൂടികാഴ്ചയെ കാണുന്നതെന്നും ലിബിനും,മിരാൾഡയും അഭിപ്രായപ്പെട്ടു.
വത്തിക്കാൻ്റ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാടാണ് ഇരുവർക്കും മാർപാപ്പായെ കാണുവാനുള്ള അവസരം ഒരുക്കിക്കൊടുത്തത്.കൂടികാഴ്ചക്കിടയിൽ മാർപാപ്പാ ജോസഫിനെ കയ്യിലിരുത്തി നിൽക്കുന്ന ചിത്രം ലിയോ മാർപാപ്പയുടെയും,വത്തിക്കാൻ്റെയും ഔദ്യോധിക സോഷ്യൽ മീഡിയായിൽ പ്രസിദ്ധപ്പെടുത്തുകയും ചിത്രം നിരവധി പേരിലേക്ക് എത്തുകയും ചെയ്തത് ശ്രദ്ധേയമായി.ലിബിൻ കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ KCYL ൻ്റെ 2020 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
.jpg)
.jpg)

