ഹലോ കേട്ടില്ലേ നമ്മുടെ അന്തോണിക്ക് വീസയുടെ വിളി വന്നു. ശോശാമ്മ കിതച്ചുകൊണ്ട് ഓടിവന്ന് പൂമുഖത്ത് കസേരയിൽ ചാരി കിടന്ന് പത്രപാരായണം നടത്തുന്ന ചാണ്ടിച്ചനോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. എത്ര നാളായി അവൻ കാത്തിരിക്കുന്നു? പണ്ട് അവൻ ഗൾഫിലായിരുന്നു വർഷങ്ങൾ കാത്തിരുന്നതിനു ശേഷം ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ വന്നപ്പോൾ പെട്ടെന്ന് തട്ടിക്കൂട്ടി നടത്തിയതാണ് വിവാഹം. ആരോ പറഞ്ഞു അമ്മേരിക്കയിൽ നിന്ന് ഒരു നേഴ്സ് വന്നിട്ടുണ്ട്. അന്തോണി എൽ പി സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങി ഭയങ്കര ആഗ്രഹമാണ് അമ്മേരിക്കയ്ക്ക് പോകണം പോകണം എന്ന്. എന്നാൽ എന്തൊക്കെ കൊണ്ടോ സാധിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ കാശ് കടമെടുത്തും വസ്തു പണയം വെച്ചും ആരോ ഒരാൾ സംഘടിപ്പിച്ച വിസയിൽ ഗൾഫിൽ ചെന്നിറങ്ങി ഒരു ജോലിക്ക് കയറിക്കൂടി. അവിടെ ഇറങ്ങിയ അന്നുതന്നെ കയ്യിലിരുന്ന പാസ്പോർട്ടും പത്താക്കും എല്ലാം അറബി മേടിച്ചു പെട്ടിയിൽ വെച്ചു. പിന്നെ ഒന്നും കയ്യിൽ ഇല്ല. കൊടും ചൂടിൽ രാവും പകലും പണിയെടുത്ത് പൊരിഞ്ഞു തളർന്ന ദിവസങ്ങൾ അനവധി. ഇടയ്ക്കിടെ പരാതി പറയുവാൻ ശ്രമിക്കും എങ്കിലും അറബി ഗൗനിച്ചില്ല പണിയും കുറച്ചില്ല. വല്ലകാലത്തും വീട്ടിൽ നിന്ന് വിളിക്കുമ്പോൾ പരിഭവം നിരത്തും ഇവിടെ വരണ്ടായിരുന്നു. അങ്ങനെ കിടന്ന് ഒത്തിരി പ്രാർത്ഥിച്ചു കരഞ്ഞു. ഒരു പ്രഭാതത്തിൽ പെട്ടെന്നൊരു കല്യാണം അമേരിക്കയിൽ നിന്നും വന്നു വീണു. പിന്നെ ഒന്നും ആലോചിച്ചില്ല ജീവിതകാലം മുഴുവൻ അമ്മേരിക്ക സ്വപ്നം കണ്ട് കൊതിച്ചു കാത്തിരുന്ന സ്വപ്നത്തിൻെ്് പൂവണിയൽ എന്നല്ലാതെ എന്തു പറയാൻ ? വിവാഹശേഷം നീണ്ട പത്തുവർഷങ്ങൾ അന്തോണി വളരെ അക്ഷമനായി കാത്തിരുന്നു. ഇതിനിടയ്ക്ക് ഗൾഫിൽ ഉണ്ടായിരുന്നു ജോലിയും പോയി അങ്ങനെ ഒരു പ്രഭാതത്തിൽ നാട്ടിൽ വന്നിറങ്ങി. പിന്നെ ചില വർഷങ്ങൾ ജോലി തപ്പി നടന്നു എവിടെ കിട്ടാൻ? അങ്ങനെ നാട്ടിൽ ഒരു പണിയും ഇല്ലാതെ വട്ടം കറങ്ങി. ഒടുവിൽ ഇതാ വരുന്നു വീസയുടെ വിളി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മദ്രാസിലേക്കുള്ള യാത്രയ്ക്ക് ഒരുക്കങ്ങൾ തകൃതിയായി നടത്തി മുടി വെട്ടിച്ചു പുതിയ ഉടുപ്പും കോട്ടും തയ്‌ച്ച് മേടിച്ചു. എല്ലാം എങ്ങനെയൊക്കെയോ ആക്കി കൂട്ടി. ആടിനെയും പശുവിനെയും മരത്തിൽ കെട്ടി മാത്രം പരിചയമുള്ള അന്തോണി ടൈ കെട്ടാൻ കയ്യിൽ എടുത്തപ്പോൾ
ഒരു പിടിയും ഇല്ല എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണമെന്ന് ആകെ ആശയക്കുഴപ്പത്തിലായ അന്തോണി പെട്ടെന്ന് ഓർമ്മയിൽ വന്നു മേലെ വീട്ടിൽ തോമാ ഇന്നലെ അമ്മേരിക്കയിൽ നിന്നും വന്നിറങ്ങിയിട്ടുണ്ട്. പിന്നെ ഒന്നും ചിന്തിച്ചില്ല ടൈയും കയ്യിലെടുത്ത് വേഗത്തിൽ ഓടി. കനത്ത ഗേറ്റ് ഉള്ള കുറ്റൻ വീടിനു മുമ്പിൽ നിൽക്കുമ്പോൾ കറുത്ത കണ്ണടയും കട്ടിയുള്ള മാലയും ധരിച്ച് കുടവയർ തൂത്തും കൊണ്ട് ഇതാ തോമ ഇറങ്ങി വരുന്നു. ഇതാരാ രാവിലെ? എന്നുള്ള ചോദ്യവുമായി. ഇത് ഞാനാണ് അന്തോണി അറിയില്ലേ? നമ്മൾ ഒരുമിച്ചു മാനോത്ത് സ്കൂളിൽ പോയതും മുറ്റത്ത് കളിച്ചതും മാവിൽ കയറിയതും ഓർമ്മയില്ലേ? ഐ ആം സോറി, ഐ ഡോൺഡ് റിമംബർ. പിന്നെ എന്തുപറ്റി? അന്തോണി വളരെ മെലിഞ്ഞിരിക്കുന്നുവല്ലോ! എൻ്റെ തോമാ എന്തോ പറയാനാ ഭയങ്കര കഷ്ടപ്പാട് ഒരു മെച്ചവുമില്ല നാട്ടിലെ ചൂടും ആവിയും പിന്നെ ഇവിടുത്തെ രാഷ്ട്രീയവും റോഡിലെ കുഴിയും പൊടിയും എല്ലാം അടിച്ച് കിളിയും പോയി ആപ്പീസും പൂട്ടി. പിന്നെ ഒത്തിരി പ്രാർത്ഥിച്ചു ഞാൻ നാളെ മദ്രാസിന് പോവുകയാണ് അമ്മേരിയ്ക്കക്കുള്ള ഇൻറർവ്യൂവിന്. കേട്ടപ്പോൾ തോമാ ഒന്ന് ഞെട്ടിയെങ്കിലും പുറത്തുകാണിക്കാതെ ആഹാ കൊള്ളാല്ലോ നീ എങ്ങനെ ഇതൊക്കെ ഒപ്പിച്ചെടുത്തു? ഇപ്പോൾ എന്താ പ്രശ്നം? ടൈ കെട്ടാൻ അറിയില്ല തോമാ ഒന്ന് സഹായിക്കണം. അതൊന്നും ഒരു പ്രശ്നമല്ല നീ കൊണ്ടുവാ ഞാൻ കെട്ടിത്തരാം പെട്ടെന്ന് തോമാ മൊബൈൽ ഫോൺ എടുത്ത് യൂട്യൂബ് നോക്കി കെട്ടുവാൻ ശ്രമിച്ചപ്പോൾ മനസ്സിലായി ഇൻറർനെറ്റും വൈ ഫൈവും എല്ലാം തഥൈവാ. പിന്നെ പണ്ടെങ്ങോ കെട്ടിയ ഓർമ്മയിൽ തിരിച്ചും മറിച്ചും ഇട്ട് ഉരുട്ടിയിട്ടും നടക്കാതെ വന്നപ്പോൾ അന്തോണീ നീ നാളെ വാ കെട്ടിത്തരാം എന്നു പറഞ്ഞുകൊണ്ട് തോമാ കട്ടിയുള്ള കതക് വലിച്ചടച്ചു.
അങ്ങനെ അന്തോണി മീന മാസം ഒന്നാം തീയതി മദ്രാസിലെ കൊടും ചൂടിൽ കോട്ടും സൂട്ടുമണിഞ്ഞ് മുടിയൊക്കെ വെട്ടി മീശയൊക്കെ വടിച്ച് കുട്ടപ്പനായി പ്രാർത്ഥനയോടെ അമ്മേരിയ്ക്കൻ എംബസിയുടെ വിശാലമായ എ സി വിസിറ്റിംഗ് മുറിയിൽ ഊഴത്തിനായി കാത്തിരുന്നു. ഇടയ്ക്കിടയ്ക്ക് ചുറ്റും കണ്ണോടിക്കും ആരെങ്കിലും തൻെ്് ചങ്കിടിപ്പിൻെ്് ശബ്ദം കേൾക്കുന്നുണ്ടോ? എ സി യുടെ തണുപ്പ് അനുഭവപ്പെടുന്നുവെങ്കിലും ശരീരം വിയർക്കുന്നുണ്ടായിരുന്നു. പലരും വന്നു പോകുന്നു ഒടുവിൽ അന്തോണിയുടെ ഊഴവും വന്നു. വിറയലോടും ചങ്കിടിപ്പോടും വിസ ഓഫീസറുടെ മുമ്പിൽ നിന്ന് കഴിഞ്ഞപ്പോൾ അന്തോണിക്ക് ലോകം തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. സായിപ്പിൻെ്് ചോദ്യം ഹലോ ഹൗ ആർ യു? പെട്ടെന്നൊന്നും പിടികിട്ടിയില്ല എങ്കിലും എന്തൊക്കെയോ പറഞ്ഞു. എന്തോ ആരുടെയൊക്കെയോ പ്രാർത്ഥനകൊണ്ടും ഭാഗ്യം കൊണ്ടും കൂടുതലൊന്നും സായിപ്പ് ചോദിച്ചില്ല അങ്ങനെ നാളുകൾ കാത്തിരുന്നു വീസ കിട്ടി. ഭയങ്കര സന്തോഷം ദീർഘ വർഷത്തെ കാത്തിരിപ്പിനൊടുവിൽ അന്തോണി മഞ്ഞു പെയ്യുന്ന പട്ടണത്തിൽ ആകാംക്ഷയോടെയും ബഹു സന്തോഷത്തോടെയും വന്നിറങ്ങി. എയർപോർട്ടിൽ സ്വീകരിക്കുവാൻ ഭാര്യ അന്ന ബൊക്കെയുമായി കാത്തു നിൽപ്പുണ്ടായിരുന്നു. പുറത്ത് തണുപ്പ് കഠിനമാണ് ഭാര്യ കൊണ്ടുവന്ന കറുത്ത കട്ടിയുള്ള ജാക്കറ്റും വലിച്ചിട്ടുംകൊണ്ട് പെട്ടെന്ന് വണ്ടിയിൽ ചാടി കയറി ഹൊ എന്തൊരു തണുപ്പ്? ഗൾഫിൽ ചുട്ടു പൊള്ളുന്നു ചൂട് ഇവിടെ അസ്ഥി തുളയുന്ന തണുപ്പ് ഇത് എങ്ങനെ സഹിക്കും? അങ്ങനെ അന്തോണിയുടെ അമേരിക്കൻ ജീവിതത്തിൻെ്് താളുകൾ മറിയുവാൻ തുടങ്ങി. വർഷങ്ങൾ പലതു പിന്നിട്ടു മക്കൾ രണ്ടു പേര് കുടുംബത്തിൽ പിറന്നു വീണു.
അന്തോണി ഇടയ്ക്കിടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാറുണ്ട് അന്ന് ഗൾഫിലായിരുന്നപ്പോൾ ഒരു ജോലി അഞ്ചു വർഷം ചെയ്തു. മറ്റൊരു ജോലി കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ല. കാരണം പാസ്പോർട്ടും പത്താക്കും എല്ലാം അറബിയുടെ പത്താഴത്തിൽ. കാശ് വളരെ കുറവായിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടും പരാധീനതയും കടവും ഒക്കെ ഓർത്ത് എല്ലാ ചൂടും സഹിച്ച് എല്ലുമുറിയെ പണിയെടുത്തു. ചൂട് കൊണ്ട് ശരീരം കരിഞ്ഞു. ഇപ്പോൾ അന്തോണി അമ്മേരിയ്ക്കയിൽ വന്നിട്ട് ദശകങ്ങൾ പിന്നിട്ടു. ഇതിനകം 7 ജോലി മാറി മാറി ചെയ്തു. ആദ്യത്തെ ജോലിയുടെ ഇൻറർവ്യൂവിന് ചെന്നപ്പോൾ പാസ്പോട്ടും കൈയിലെടുത്താണ് പോയത് എന്തൊക്കെയോ ചോദിച്ചു ഒടുവിൽ പോരുമ്പോൾ പാസ്പോർട്ട് അവിടെ വച്ചു. അവർ വേണ്ടെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. അങ്ങനെയെത്ര സംഭവങ്ങൾ അമ്മേരിയ്ക്കയുടെ മണ്ണിലെ സ്വാതന്ത്ര്യവും അവസരങ്ങളും എത്രയധികം?. പണ്ടൊക്കെ ഒരു ഞായറാഴ്ച കിട്ടിയിരുന്നെങ്കിൽ പള്ളിയിൽ പോകാമെന്ന് കൊതിച്ചിരുന്നു. ഇവിടെ ഇപ്പോൾ പള്ളിയിൽ പോകുവാൻ അവസരമുണ്ട് എങ്കിലും നാളിതുവരെ സാധിച്ചിട്ടില്ല. ഞായറാഴ്ചത്തെ ഓവർ ടൈം ഓർക്കുമ്പോൾ അറിയാതെ വണ്ടി പലപ്പോഴും കമ്പനിയിലേക്കാണ് രാവിലെ പോകുന്നത്. കാലം മാറി ബർഗറും പീസ്സായും ഒക്കെ കഴിച്ച് അല്പം കുടവയറും പിന്നെ ഇത്തിരി ഷുഗറും പ്രഷറും ഒക്കെ ഉണ്ട് സാരമില്ല. എങ്കിലും അന്തോണി ഇടയ്ക്കിടെ പറയും വെരി ബിസി, വെരി ബിസി. പെട്ടെന്ന് നിർത്താതെ അലാറം അടിക്കുന്നു ചാടി എഴുന്നേറ്റപ്പോൾ സമയം രാവിലെ 6:00 മണി? ഇന്നലത്തെ പണിയുടെ ക്ഷീണവും ഇന്നത്തെ പണിയുടെ കട്ടിയും ഓർത്തപ്പോൾ കിടക്കയിൽ നിന്ന് ഒട്ടും എഴുന്നേൽക്കാൻ തോന്നാതെ അന്തോണി തലയിണയിൽ തലയമർത്തി ഒന്നുകൂടി അമർന്ന് കിടന്നു.
അപ്പോൾ പണ്ടെങ്ങോ സൺഡേ സ്കൂളിൽ കേട്ട ഒരു ബൈബിൾ വാക്യം ഓർമ്മയിൽ വന്നു ചതഞ്ഞ ഓട അവൻ ഒടിച്ചു കളയുകയില്ല പുകയുന്ന തിരി കെടുത്തുകയുമില്ല. വീണ്ടും ആരോ തന്നോട് മന്ത്രിക്കുന്നതുപോലെ തോന്നി നിൻെ്്
വഴി യഹോവയെ ഭരമേൽപ്പിക്ക അവനിൽ തന്നെ ആശ്രയിക്ക അവൻ അത് നിർവഹിക്കും (സങ്കീർത്തനം 37:5)

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

