PRAVASI

എം. ലിജു ;എതിരാളികൾ പോലും ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ്

Blog Image

വിശേഷണങ്ങൾ ആവശ്യമില്ലാതെ  സ്വയം പ്രകാശിക്കുന്ന അപൂർവം ചിലർ മാത്രമേ രാഷ്ട്രീയത്തിൽ ഉണ്ടാവൂ. 
എം. ലിജു അങ്ങനെയൊരാളാണ്. 
എതിരാളികൾ പോലും ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ്. 
നിയമനിർമ്മാണസഭയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരാൾ. 
കോൺഗ്രസ് ആശയങ്ങളെക്കുറിച്ചും സംഘടനാചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ചയുള്ള മികച്ച വായനക്കാരൻ കൂടിയായ ലിജുവിനെപ്പോലൊരു സഹയാത്രികൻ ഏതൊരു കോൺഗ്രസുകാരന്റെയും അഭിമാനമാണ്. ലിജു സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ പലപ്പോഴും വ്യത്യസ്തമായ പരിപാടികൾ നടത്തുന്ന കാര്യം ചർച്ച ചെയ്യാൻ വിളിക്കാറുണ്ടായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം വൻവിജയമാക്കിയത് ലിജുവിന്റെ  സംഘാടക മികവിന് ഉദാഹരണമാണ്.  ഇതൊക്കെകൊണ്ടാണ് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി, ലിജുവിനെ  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷൻമാർക്ക്  പരിശീലനം നൽകുന്ന ടീമിന്റെ  ഭാഗമാക്കിയത്. മാത്രമല്ല, കോൺഗ്രസിൽ ഇന്നുള്ള നേതാക്കളിൽ ഏറ്റവും മികച്ച കമ്മ്യുണിക്കേറ്ററും നല്ല കേൾവിക്കാരനും കൂടിയാണ് ലിജു.  നെഹ്‌റുവിയൻ പൈതൃകത്തിൽ അഭിമാനിക്കുന്ന, ആ പാരമ്പര്യത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്ന  എം. ലിജു വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ഈ നാടിന്റെ നാളേകളെ നിർണ്ണയിക്കട്ടെ. 
പ്രിയ സഹോദരന്, സഹയാത്രികനായ നെഹ്‌റുവിയന്  ഹൃദയം നിറഞ്ഞ വിജയാശംസകൾ...

 സുധ മേനോൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.