LITERATURE

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഗര്‍ര്‍ര്‍…’

Blog Image

ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍…’-ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.


എസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍…’-ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം ‘ദര്‍ശന്‍’ എന്നു പേരുള്ള സിംഹമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘എസ്ര’യ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും പ്രത്യേകതയാണ്. സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്‌സ് ആണ്.

Related Posts