PRAVASI

മുംബൈയിൽ തണലായി ക്നാനായ ഭവൻ; മാതൃകയായി ലിജോ കുഴിപ്പള്ളിൽ

Blog Image

മുംബൈ: മുംബൈയിലെത്തുന്ന ക്നാനായ സമുദായാംഗങ്ങൾക്ക് താമസസൗകര്യവും യാത്രാസഹായവും ഒരുക്കി മാതൃകയാവുകയാണ് മുംബൈ ക്നാനായ ഭവൻ. മുംബൈ ക്നാനായ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭവനിൽ എത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യവും ആവശ്യമായ യാത്രാസൗകര്യങ്ങളും ലഭ്യമാണ്.

ഉഴവൂർ സ്വദേശിയായ ലിജോ കുഴിപ്പള്ളിലാണ് ക്നാനായ ഭവന്റെ കെയർടേക്കറായി പ്രവർത്തിക്കുന്നത്. വർഷങ്ങളായി മുംബൈയിൽ താമസിക്കുന്ന ലിജോ, ഭവനിലെത്തുന്ന അതിഥികളുടെ താമസവും മറ്റ് ആവശ്യങ്ങളും ശ്രദ്ധയോടെ ക്രമീകരിക്കുന്നു. നിലവിൽ രണ്ട് എ.സി. കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ഒരു മുറിക്ക് പ്രതിദിനം 2,000 രൂപയാണ് വാടക. സംഘങ്ങളായി എത്തുന്നവർക്കും ആവശ്യമായ താമസസൗകര്യങ്ങൾ ഒരുക്കിനൽകുന്നുണ്ട്.

താമസസൗകര്യത്തിനുപുറമേ യാത്രയ്ക്കും ലിജോയുടെ നേതൃത്വത്തിൽ സഹായം ലഭിക്കും. ആറുപേർക്ക് യാത്ര ചെയ്യാവുന്ന എർട്ടിഗ കാർ സ്വന്തമായുണ്ട്. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ മറ്റ് വാഹനങ്ങളും ഏർപ്പാടാക്കും.

ഏകദേശം 60 രാജ്യങ്ങളിലായി ക്നാനായ സമുദായാംഗങ്ങൾ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവർക്കായി മുംബൈയിൽ ഇത്തരമൊരു അതിഥിമന്ദിരം ഒരുക്കിയ മുംബൈ ക്നാനായ സൊസൈറ്റിയെയും ഭാരവാഹികളെയും അഭിനന്ദിക്കേണ്ടതുണ്ട് .മറ്റ് ക്നാനായ അസോസിയേഷനുകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണിത് .
ക്നാനായ ഭവനിലെ താമസത്തിനിടെ റോഹൻ, ജൂഡിത് എന്നീ രണ്ട് യുവാക്കളെയും പരിചയപ്പെടാൻ കഴിഞ്ഞു.. മള്ളുശേരി സ്വദേശിയായ റോഹൻ തൈതറയിൽ കുടുംബാംഗമാണ്. മള്ളുശേരിയിൽ എല്ലോറ എന്ന പേരിൽ തുണിക്കട നടത്തിവരുന്നു. എസ്.എച്ച്. മൗണ്ട് എടവക സ്വദേശിയായ ജൂഡിത് വാലയിൽ കുടുംബാംഗമാണ്. നിലവിൽ ബംഗളൂരുവിലെ ധന്വന്തരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിഷൻ ഡയറക്ടറായി പ്രവർത്തിക്കുന്നു.

ലിജോയുടെ ഭാര്യ ജഡ്സി അരീക്കര സ്വദേശിനിയാണ്. ഉഴവൂർ ഓ.എൽ.എൽ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിനി കൂടിയായ ജഡ്സിയുമായുള്ള ഈ ബന്ധവും തന്റെ മുംബൈ യാത്രാനുഭവത്തിന് കൂടുതൽ സന്തോഷം നൽകി .

ലിജോ കുഴിപ്പള്ളിൽ
മൊബൈൽ 9082034971
ഡോ റെജി തോമസ്, കുന്നൂപ്പറമ്പിൽ, മാഞ്ഞൂർ
വാട്സ്ആപ്പ് 0091 9447258924

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.