PRAVASI

കടക്ക് പുറത്ത്

Blog Image

കേരളം നേരിടുന്ന വലിയ ഒരു ദുരന്തമാണ് ഹൈപ്പർ മീഡിയ. 
ടി വി ന്യൂസ് ചാനൽ തന്നെ ഇരുപതോളം. അവർക്ക് 24x 7 ന്യൂസ് നൽകാൻ പറ്റിയത്ര ന്യൂസ് കേരളത്തിൽ ഇല്ല. അത് കൂടാതെ കുറഞ്ഞത് പത്തു ദേശീയ ചാനൽ പ്രതിനിധികൾ. യു ട്യൂബി മോണിടൈസ് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ വാൾ എടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന് അവസ്ഥയായി. ഇതിൽ മൂന്നു കൂട്ടരുണ്ട്. ഒന്ന് പത്തു പതിനഞ്ച് വർഷമായി ഓൺലൈൻ മീഡിയ നടത്തി വിജയിപ്പിച്ച ചെറുകിട മീഡിയ സംരഭകർ. അവരുടെ പ്രധാന വരുമാനം ഇന്നു യു ട്യൂബ് ചാനലാണ്. മാസം അഞ്ചു ലക്ഷം മുതൽപതിനഞ്ചു ലക്ഷം വരുമാനമുള്ളവർ. അവർക്കു പത്തുമുതൽ ഇരുപത്തി അഞ്ചു സ്റ്റാഫ് കാണും. അങ്ങനെയുള്ള പത്തെണ്ണം. ഇത് കൂടാതെ വ്യവസ്ഥിപിത മീഡിയയുടെ ഓൺലൈൻ ചാനൽ.
ഇതൊക്കെ കഴിഞ്ഞു യു ട്യൂബ് ഇൻഫ്ലുവസേഴ്സ് എന്ന പേരിൽ കാക്ക തൊള്ളയിരം പേര്. കേരളത്തിൽ തൊഴിൽ രഹിതരും അത് പോലെ റിട്ടയർ ചെയ്തവരും എല്ലാം കൂടി ഒരു ഫോണും കോലുമായി ഇറങ്ങും.
അങ്ങനെ ഇത് മാത്രം വലിയ ആൾകൂട്ടമാകും. അതിൽ കൂടുതൽ പാപ്പറാസികൾ.
എവിടെയും തരം കിട്ടിയാൽ ഒരു ഔചിത്യ ബോധവും അടിസ്ഥാന മര്യാദ ഇല്ലാതെ ഇടിച്ചു കയറും. സ്ഥാനത്തും ആസ്ഥാനത്തും വായിൽ വന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും.
എവിടെയെങ്കിലും എന്തെങ്കിലും ന്യൂസ് സാധ്യത ഉണ്ടെങ്കിൽ മാധ്യമപ്പടയും പിന്നെ കാക്കതൊള്ളായിരം യു ട്യൂബർമാർ എല്ലാം കൂടി കമ്പും കോലുമായി ഇറങ്ങും.
ഈ ആൾകൂട്ട മീഡിയ ഇന്ന് കേരളത്തിൽ പലയിടത്തും ഒരു പബ്ലിക് ന്യൂയിസെൻസ് ആയിരിക്കുയാണ്.
തിരെഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞു ഞാൻ കെ പി സി സി ഓഫീസിൽ പോയി. അവിടെ അടുക്കാൻ ഒക്കുന്നില്ല. മുന്നിൽ അൻപത് പോലീസ്. കൊമ്പൗണ്ടിൽ വലിയ ആൾകൂട്ടം. നോക്കിയപ്പോൾ ഒരു മൂന്നുറുപേരെങ്കിലും കാണും. മാധ്യമപ്പട കൂടാതെ  അവരെക്കാൾ കൂടുതൽ  ട്യൂബ്ബർ കൂട്ടങ്ങൾ.. കെ പി സി സി ഓഫീസ് അടച്ചില്ലയിരുന്നു എങ്കിൽ അവരെല്ലാം ഇടിച്ചു അകത്തു കയറിയേനെ. അകത്തുള്ള നേതാക്കൾ അവസാനം കെ പി സി സി യുടെ പുറകെ ഉള്ള റോഡിൽ കൂടി രക്ഷപെടേണ്ട അവസ്ഥവന്നു. സാധാരണ ആരോഗ്യമുള്ളവർക്കു പോലും മൂന്നുറ് കമ്പും കോലും വന്നാൽ ഉള്ള ദുരവസ്ഥ ഒന്നും നോക്കുക. പലപ്പോഴും മൈക്ക് ദണ്ഡ് നേതാക്കക്കളുടെ മുഖത്ത് തട്ടും.
നിവർത്തി കേട് കൊണ്ടായിരിക്കും ' കടക്കു പുറത്തു ' എന്ന് പറഞ്ഞത്.
ശ്രീനിവാസൻ മരിച്ചപ്പോൾ പ്പാപരാസി യു ടൂബർ പട ഒരു ന്യൂയിസെൻസായി. അത് പോലെ ഇന്നലെ സലിം കുമാറിന്റെ ദേഹം ചിതയിൽ വക്കാൻ പോകും ആകാത്ത രീതിയിൽ യു ട്യൂബർ ആൾക്കൂട്ടം കുടുംബത്തിന്റെ ഏറ്റവും സ്വകാര്യ ദുഃഖനിമിഷങ്ങളെ പോലും നോക്കാതെ ഒരു മര്യാദയുമില്ലാതെ കമ്പും കൊലുമായി തള്ളികയറിയാൽ ആരായാലും പൊട്ടി തെറിച്ചു "കടക്കു പുറത്തു "എന്നു പറഞ്ഞു പോകും.
സത്യത്തിൽ ടി വി കാണാതെയായത് എന്തും ഏതും എപ്പോഴും ബ്രെക്കിങ് ന്യൂസ്. മിക്കവാറും അൻബിയറബിൽ ന്യൂയിസെൻസ്. ആകെ ബഹളം. വായ് തരികൾ.അത്യാവശ്യം കാര്യങ്ങൾ അറിയാൻ ഏഷ്യാനെറ്റ് യു ടൂബ് ചാനൽ കാണും. ഉദാഹരണം മെയ് നാലു. അതും സയലന്റ് മോഡിൽ സ്ക്രോൾ മാത്രം. പെട്ടന്ന് ഒഴഴിവാക്കുന്നത് ഇപ്പോൾ ട്രിപോർട്ടറാണ്. അതിൽ തന്ന സഹിക്കാനോക്കാത്തത് ആ ചാനൽമുതലാളി. കോണ്ഗ്രസ്സിനു മാത്രം അല്ല സി എൽ പി, ലീഗിന് സി എൽ പി യുണ്ട്, സി പി എം നു സി എൽ പി ഉണ്ട്‌ സി പി ഐ ക്കു സി എൽ പി ഉണ്ട്‌. സി എം പി ക്കു സി എൽ പി ഉണ്ട്‌ എന്നു വച്ചു കാച്ചൻ ഒരു ചമ്മലുമില്ലാത്ത ജനുസ്സ്.
ഇന്ന് കമ്പും കോലും ആയി ഉറങ്ങുന്നപലർക്കും മീഡിയ വിദ്യാഭ്യാസമോ അടിസ്ഥാന ബോധം പോലുമില്ല. പലപ്പോഴും ചാനലിൽ ഇരുന്നു ചിലക്കുന്നവരിൽ ഒരു നല്ല വിഭാഗം ഒരു എൽ ഡി ക്കാർക്ക് പരീക്ഷ എഴുതിയാൽ പാസ്സാകില്ല. വായിൽ വന്നത് കോതക്കു പാട്ട് എന്ന രീതിയിലാണ്. ആകെപ്പാടെ ബഹളമുണ്ടാകുന്ന സ്റ്റുഡിയോ സെറ്റ് നാടകമാണ് കൂടുതൽ.
അതിന് അർത്ഥം നല്ല മീഡിയക്കാർ ഇല്ലന്നല്ല. പ്രിന്റ് ജനലിസത്തിൽ ഉള്ള ഭൂരിപക്ഷം ജനലിസം പഠിച്ചു വിവരവും വിദ്യാഭ്യാസവും ഉള്ളവർ. അത് പോലെ ഏഷ്യാനെറ്റ് പോലെയുള്ള ചാനലിൽ വിവരമുള്ളവർ ഹോം വർക്ക് ചെയ്യുന്നവർ ഉണ്ട്‌. യു ടൂബ് ചാനലിൽ എസ്ടാബ്ലിഷ് ചെയ്തു മൂന്നോ നാലോ എണ്ണം മാത്രം. അവരിൽ ചിലർ പ്രിന്റ് മീഡിയയിൽ നിന്ന് ഓൺലൈൻ മീഡിയ സംരംഭകരായവർ. ജനലിസം പഠിച്ചവർ. 
എനിക്ക് അറിയാവുന്ന ചില യു ട്യൂബ് ഇൻഫ്ലുൻസർമാർ എട്ടാംക്ലാസ് ഗുസ്തി. പത്താം ക്ലാസ് ഗുസ്തി. പ്രീ ഡിഗ്രി തോറ്റവർ ഒക്കെയാണ്. ഒരു ഫോണും കോലുമുണ്ടെങ്കിൽ പത്തു തുട്ട് ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടുന്നവർ. അവരിൽ ചിലർ മാസം മുപ്പത്തിനായിരം മുതൽ മൂന്നു ലക്ഷം വരെയുണ്ടാക്കുന്നു. കേരളത്തിൽ അത് നവസംരംഭമാണ്.
എന്തായാലും ഇന്നലെ സലിം കുമാറിന്റെ ദേഹം ചിതയിലോട്ട് എടുക്കാൻ പോലും ആകാത്ത രീതിയിൽ യു ടൂബ് മീഡിയ ആൾകൂട്ടം ഒരു ഔചിത്യ ബോധവും ഇല്ലാതെ ഏറ്റവും സ്വാകാര്യ ദുഃഖനിമിഷങ്ങൾ പോലും നോക്കാതെ ഇടിച്ചു കയറിയാൽ ' "കടക്ക് പുറത്തു ' എന്ന് പറഞ്ഞു പോകും.
ഇന്ന് മീഡിയ അറിയാനും അറിയിക്കാനും അല്ല. നേരോടെയല്ല. എങ്ങനെയെങ്കിൽ കുറെ വിഷ്വൽ കാണിച്ചു പത്തു തുട്ട് ഉണ്ടാക്കുന്ന തട്ടികൂട്ട് ഏർപ്പാടായിരിക്കുന്നു. ആർക്കും റിപ്പോർട്ടർ ആകാം എന്ന ദുരന്തം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.