അറ്റ്ലാന്റാ: ഒക്ടോബർ 19 നു കർത്താവിൽ നിദ്ര പ്രാപിച്ച കാൽവറി അസ്സംബ്ലി സഭാംഗം ജെയിംസ് സാമുവേൽ (49) ന്റെ പൊതുദർശനം ഒക്ടോബർ 23 നു 6 മുതൽ 8:30 വരെ കാൽവ റി അസ്സംബ്ലി ആഡിറ്റോറിയത്തിൽ ആരംഭിക്കും. ശവസംസ്കാര ശുശ്രൂഷകൾ 24നു (ശനി) രാവിലെ ഒൻപതു മണിക്കു ആരംഭിച്ചു 12:45 ന് Broadlawn memorial സെമിത്തേരിയിൽ (5479 New Bethany Rd, Buford, GA 30518)സംസ്കരിക്കും. നോർത്ത് ഈസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നേഴ്സ് ആയിരുന്നു ഭാര്യ ഷീബ. മക്കൾ നെയ്തൻ, ഈഥൻ, ജോനാഥൻ.
ദീർഘകാലം തമിഴ്നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ് ഓഫ് ഗോഡ്, ഐ.പി.സി എന്നീ സഭകൾക്ക് നേതൃത്വം നൽകിയിട്ടുള്ള പാസ്റ്റർ എം.സ്. ജോസഫിന്റെ കൊച്ചുമകനും;പാസ്റ്റർ സാമുവേൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനുമാണ് പരേതൻ.
ജെയിംസ് സാമുവൽ

