PRAVASI

എഴുപതിന്റെ നിറവിൽ ഐപ്പ് ചക്കിട്ട

Blog Image

തിരുവല്ല: സാമൂഹിക-സാംസ്കാരിക രംഗത്തും രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ കേരള കോൺഗ്രസ് (ജെ) സംസ്ഥാന ജനറൽ സെക്രട്ടറി ഐപ്പ് ചക്കിട്ട എഴുപതിന്റെ നിറവിൽ. തിരുവല്ല വൈ.എം.സി.എയുടെ നേതൃത്വത്തിലുള്ള കവിയൂർ വികാസ് സ്കൂളിൽ സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിച്ചു. തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ, അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സാമൂഹിക പ്രവർത്തകൻ സക്കറിയ കരിവേലി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. മാർ കൂറിലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മാന്നാർ മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോയുടെയും സാറാമ്മ ചാക്കോയുടെയും മകനാണ് ഐപ്പ് ചക്കിട്ട. പൊതുപ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായ അദ്ദേഹം മാന്നാറിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മുതിർന്ന നേതാവ് ഡോ. മാമ്മൻ സി. ജേക്കബിന്റെ സഹോദരൻ കൂടിയാണ് അദ്ദേഹം.

മാന്നാറിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ മഹാത്മാഗാന്ധി ജലോത്സവത്തിന്റെ സംഘാടക സമിതി ഭാരവാഹിയായും ,മേൽപ്പാടം ചുണ്ടൻ വള്ള സമിതി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പൊതുരംഗത്തെ സംഭാവനകൾ കൂടിപരിഗണിച്ചായിരുന്നു ആദരം.

വൈ.എം.സി.എ വികാസ് സ്കൂൾ കമ്മിറ്റി കൺവീനർ പ്രൊഫ. കുര്യൻ ജോൺ, പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഇ.എ. ഏലിയാസ്, വൈ.എം.സി.എ സെക്രട്ടറി ജോയി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ ലാൽജി, സക്കറിയ കരിവേലി, തോമസ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.