കാലിഫോർണിയ: പാസ്റ്റർ കെ ഇ എബ്രഹാമിന്റെ കൊച്ചുമകനും, പാസ്റ്റർ റ്റി എസ് എബ്രഹാമിന്റെ, മേരി എബ്രഹാമിന്റെയും മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ്റുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74) നവംബർ 4 ബുധനാഴ്ച്ച അമേരിക്കയിൽ വച്ച് നിര്യാതനായി. ചില നാളുകളായി കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരിക്കുകയും ശാരീരകമായി തീരെ സൗഖ്യമില്ലാതെ കഴിയുകയുയിരുന്നു.
പാസ്റ്റർ ഡോ. വത്സൻ എബ്രഹാം ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചി’ന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമാണ്. ഇന്ത്യ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു.
പാസ്റ്റർ ഡോ. വാൽസൻ എബ്രഹാം 1984 മുതൽ ഇന്ത്യയിലുടനീളം സഭകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
സുവിശേഷകർ, മിഷനറിമാർ, സഭാ നേതാക്കൾ എന്നിവർക്ക് പരിശീലനം നൽകുകയും,
ബൈബിൾ പരിശീലന കേന്ദ്രങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത് വരുകയായിരുന്നു.
ക്രിസ്തീയ ശുശ്രൂഷയ്ക്കും സഭകൾ സ്ഥാപിക്കുന്നതിനുമായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിൽ ഏർപ്പെട്ടിരുന്നു.
‘ഇന്ത്യ പെന്തക്കോസ്ത് ചർച്ച്’ (IPC) 2006 മുതൽ 2013 വരെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2019 ൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റായി ചുമതലയേറ്റു.
അമേരിക്കയിലെ കാലിഫോർണിയയിൽ 1987 ൽ സ്ഥാപിതമായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ (ICA) സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു അദ്ദേഹം.1982 ൽ പാസ്റ്റർ ഡോ. വത്സൻ എബ്രഹാമും ഭാര്യ ലാലി എബ്രഹാമും ചേർന്ന് തെക്കൻ കാലിഫോർണിയയിലെ ഇന്ത്യൻ കുടുംബങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥനാ കൂട്ടായ്മകൾക്ക് തുടക്കമിട്ടു.
ഭാര്യ: ലാലി ഏബ്രഹാം . മക്കൾ : സ്നേഹ, ആൻ, സന്തോഷ് ,ആഷ
സംസ്‌ക്കാര ശ്രുശൂഷയുടെ വിശദ വിവരങ്ങൾ പിന്നീട്.
.png)
ഡോ. വത്സൻ ഏബ്രഹാം

