PRAVASI

കൊച്ചിയിൽ സ്വകാര്യ ബസിന്റെ അമിതവേഗത വീണ്ടും ജീവനെടുത്തു; ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

Blog Image

   കൊച്ചി: നഗരത്തിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. കാക്കനാട് ഇടച്ചിറ റോഡിൽ ഐ.എം.ജി ജങ്ഷനിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചു. തൃശൂർ സ്വദേശിയും വിവാഹിതയുമായ അക്ഷരയാണ് മരിച്ചത്.

രാവിലെ എട്ടു മണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ ഇടുങ്ങിയ റോഡിലൂടെ അമിത വേഗതയിലെത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വീണ്ടുമൊരു ദാരുണ അപകടം നടന്നിരിക്കുന്നത്.   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.