ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധ റാലി തുടങ്ങി. ഡല്‍ഹി രാംലീലാ മൈതാനിയിലേക്ക് ഇന്‍ഡ്യാ മുന്നണി നേതാക്കൾ എത്തി തുടങ്ങി. രാഹുൽ ഗാന്ധി നയിക്കുന്ന റാലിയിൽ നിരവധി നേതാക്കളാണ് പങ്കെടുക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം ആളുകൾ പ്രതിഷേധത്തിനായി അണിനിരന്നിട്ടുണ്ട്. രാംലീല മൈതാനിയിലെ പ്രതിഷേധ റാലിക്കായി ഇൻഡ്യ മുന്നണി നേതാക്കൾ തുറന്ന വാഹനത്തിലാണ് യാത്ര തിരിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, അഖിലേഷ് യാദവ്, ടിഎംസി മേധാവി മമത ബാനര്‍ജി, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കൾ ഇൻഡ്യ മുന്നണിയെ പ്രതിനിധികരിച്ച് റാലിയുടെ മുൻ നിരയിലുണ്ട്. കൂടാതെ എല്ലാ പ്രതിപക്ഷ എം പിമാരും റാലിയിൽ പങ്കെടുക്കും.

