കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സൗജന്യ കാൻസർ പരിശോധനയും രോഗനിർണയ സേവനങ്ങളും ഉറപ്പാക്കാൻ പൊതുമേഖലാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻസർ ചികിത്സയിൽ മാത്രമല്ല, ഗവേഷണത്തിലും മികവ് പുലർത്തുന്ന ഒരു സ്ഥാപനമായി ഈ കേന്ദ്രം വികസിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ വികസനത്തിനായി സർക്കാർ 5.25 കോടി രൂപ അനുവദിച്ചതായും, ചികിത്സയിലും ഗവേഷണത്തിലും മുൻനിര കേന്ദ്രമായി സ്ഥാപനത്തെ വികസിപ്പിക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ചികിത്സാ-രോഗനിർണയ ചെലവുകൾ സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. കാൻസർ ചികിത്സയ്ക്കായി കുടുംബങ്ങൾ വീടോ ഭൂമിയോ പണയപ്പെടുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി പൊതുമേഖലയിലൂടെ കുറഞ്ഞ ചെലവിൽ രോഗനിർണയ സേവനങ്ങളും, വിലകൂടിയ മരുന്നുകൾക്ക് പകരം ഗുണനിലവാരമുള്ള ജനറിക് മരുന്നുകളും ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗകാരണങ്ങളെക്കുറിച്ച് സമഗ്രമായ ഗവേഷണം അനിവാര്യമാണ്. ഓരോ വർഷവും കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി അടുത്ത 5 വർഷത്തേക്കുള്ള സമഗ്ര വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ അദ്ദേഹം കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച്, 2016 നവംബറിൽ ചെറിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തെ രാജ്യത്തെ തന്നെ മികച്ച കാൻസർ പോരാട്ട കേന്ദ്രമാക്കി മാറ്റാൻ ഡോക്ടർമാരും ജീവനക്കാരും സർക്കാരും കൈകോർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.