PRAVASI

അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

Blog Image


ഡാളസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയിക്കുട്ടി (കുഞ്ഞുകുഞ്ഞമ്മ–88) 2026 നവംബർ 5-ന് ഡാളസിൽ മകൾ ജെസിയുടെ ഭവനത്തിൽവെച്ച് നിര്യാതയായി. കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.

മക്കൾ: ജെസി, ജോസ്, ജിജോ. മരുമക്കൾ: ഷിജി, ദിവ്യ. കൊച്ചുമക്കൾ: കേലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.

മെമ്മോറിയൽ സർവീസ് നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 6 -ന് (CST) ഒക്ലഹോമ സിറ്റിയിലെ ചാപ്പൽ ഹിൽ ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാർഡൻസിൽ നടക്കും. വിലാസം: 8701 Northwest Expressway, Oklahoma City, OK 73162. ഇന്ത്യൻ സമയം നവംബർ 14 ശനിയാഴ്ച രാവിലെ 5.30ന്.

സംസ്കാര ശുശ്രൂഷ നവംബർ 14 ശനിയാഴ്ച രാവിലെ 9-ന് (CST) ഒക്ലഹോമ സിറ്റിയിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ ആരംഭിക്കും. വിലാസം: 620 N Rockwell Ave, Oklahoma City, OK 73127. ഇന്ത്യൻ സമയം അന്നേദിവസം രാത്രി 8.30 ന്.

തുടർന്ന് യൂക്കോൺ സെമിത്തേരിയിൽ സംസ്കാരം നടക്കും. വിലാസം: 660 Garth Brooks Blvd, Yukon, OK 73099.

അച്ചാമ്മ ജോയിക്കുട്ടി

 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.