PRAVASI

ഫുട് ബോളിയ

Blog Image

ലോകോത്തര ഫുട്ബോൾ  ബാലൻദ്യോർ പുരസ്ക്കാരം 5 തവണ ലഭിച്ച പ്രശസ്ത താരം, കൗമാരക്കാരുടെ നെഞ്ചിടിപ്പ്....പ്രായം ഇത്തിരി കൂടിയിട്ടുണ്ടെങ്കിലും ലോകം മുഴുവൻ ആരാധകരാൽ വീർപ്പുമുട്ടി നിൽക്കുന്ന പ്രശസ്തി. കേരളത്തിലെ ഫ്ലക്സുകളിൽ നിറയെ കടുത്ത കരിം ചുവപ്പിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹം മാനംമുട്ടെ ഉയർന്നു നിൽക്കുന്നു. എന്നിട്ടുമെന്തേ?
എന്നിട്ടുമെന്തേ? എതിരാളി ടീമിന്റെ പെനാൽട്ടി ബോക്സിൽ ഒരു "പോസ്റ്റായി " ഇദ്ദേഹത്തിനു നിൽക്കേണ്ടി വന്നു. ? 


പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൽഡോ  ആ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ്.... എന്നിട്ടുമെന്തേ?
ലോകകപ്പ് വേദിയിലെ ഇന്നലത്തെ ഹൃദയ ഭേദകമായ ഈ കാഴ്ച കണ്ട് ശത്രുക്കൾക്ക് പോലും.വിഷമം തോന്നിയിട്ടുണ്ടാകണം.... 
 കളിക്കിടയിൽ പന്ത് പാസ് ചെയ്ത് കിട്ടാതിരിക്കുക എതിർ ടീമുകളിൽ നിന്നായിരിക്കുമല്ലോ? : പക്ഷെ ഈ കളിയിൽ പോർച്ചുഗലിലെ മറ്റു കളിക്കാരിൽ നിന്നും ഒരു പാസ് പോലും നേരാവണ്ണം ഇദ്ദേഹത്തിന് ലഭിച്ചില്ലെന്ന് മാത്രമല്ല എതിർ ടീമിന് പന്ത് കൊടുത്താലും സ്വന്തം ടീമിന്റെ ക്യാപ്റ്റന് കൊടുക്കില്ല എന്ന വാശിയിലുമായിരുന്നു.... എന്തേ? 
 എതിർ പെനാൽട്ടി ബോക്സിൽ വെറും " പോസ്റ്റ് " ആയി നിൽക്കുന്ന ഇദ്ദേഹത്തെ കണ്ട് കരായാനും ചിരിക്കാനും പറ്റാതെയായി....  
കാരണങ്ങൾ എന്തൊക്കെയായാലും ഗ്രൗണ്ടിൽ നടക്കുന്ന കളിയേക്കാൾ ഭീകരമാണ് ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന കളിയെന്ന് കാണികൾക്ക് ബോധ്യമായി.... വിഖ്യാത ക്യാപ്റ്റനാകട്ടെ മൈതാന മധ്യത്തിലേക്കോ സ്വന്തം കളിക്കാർക്കിടയിലേക്കോ വരാനും കൂട്ടാക്കാതെ ഒരു ഒറ്റയാനെ

പോലെ നിലകൊണ്ടതായും തോന്നി... ഫുട്ബോൾ  എന്ന കളി ലോകത്തെ മുഴുവൻ ഒറ്റച്ചരടിൽ കോർത്തെടുക്കുമ്പോൾ... പോർച്ചുഗലിന്റെ അരഞ്ഞാണത്തിൽ ഐക്യത്തോടെ തൊട്ടുരുമ്മിയിരിക്കേണ്ട മുത്തുമണികൾ എന്തേ അകന്നു നിൽക്കുന്നത്....?  പ്രത്യേകിച്ചും അതിലെ ഏറ്റവും ശ്രേഷ്ഠമായ മുത്ത്...... ? വിഷണ്ണനായി നിൽക്കുന്ന ഒരു പോസാണ് വരക്കാൻ തുടങ്ങിയപ്പോൾ മനസ്സിലെത്തിയത്. ... അത് ഹാസ്യ ചിത്രമാക്കുകയും ചെയ്തു....
വാൽക്കഷ്ണം:
 പോർച്ചുഗൽ അമ്മായിയമ്മ മരുമകൾ പോരിൽ വീണു പോകുമോ ?...
  കാത്തിരുന്ന് കാണുക തന്നെ

മധൂസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.