PRAVASI

മുഖ്യമന്ത്രിക്ക് നേരെ ആക്രമണ സാധ്യതയെന്ന് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

Blog Image

മലപ്പുറം: കോഴിക്കോട്ടെ പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും സുരക്ഷ വർദ്ധിപ്പിക്കണമെന്നും കാട്ടി പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശമയച്ച സംഭവത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ. പാണ്ടിക്കാട് സ്വദേശിയായ യുവാവിനെയാണ് കോഴിക്കോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിക്കണമെന്നുമായിരുന്നു കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് സന്ദേശത്തിന്റെ ഉറവിടം മലപ്പുറമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

എന്നാൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി അയച്ച വ്യാജ സന്ദേശമാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റഡിയിലുള്ള യുവാവിന് നിയമപരമായ നോട്ടീസ് നൽകിയ ശേഷം വിട്ടയക്കാനാണ് നിലവിൽ പോലീസിന്റെ തീരുമാനം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.