PRAVASI

കണ്ണിൽച്ചോരയില്ലാതെ മരുമകന്റെ അഴിഞ്ഞാട്ടം! തടസം നിന്ന ഭാര്യാമാതാവിനെ കുത്തിവീഴ്ത്തി

Blog Image

ആലപ്പുഴയിലെ ചാരുംമൂട്ടിൽ കുടുംബപ്രശ്നങ്ങൾക്കിടെ 45കാരിയായ ഭാര്യാമാതാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് ഇടക്കുന്നം നെല്ലുംവിളയിൽ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് മരിച്ചത്. സംഭവത്തിൽ ആലപ്പുഴ പഴവീട് എട്ടിൽച്ചിറ സ്വദേശി ജോജി ജോസഫിനെ (30) നൂറനാട് പോലീസ് പിടികൂടി. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.

അർച്ചനയും ജോജിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി ചാരുംമൂട്ടിലെത്തിയ ജോജി, അർച്ചനയുടെ വീടിനടുത്തുള്ള റബർത്തോട്ടത്തിൽ കിടന്നുറങ്ങി. പുലർച്ചെ അഞ്ചോടെ വീട്ടിലെത്തി വാതിലിൽ മുട്ടി കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടു. വാതിൽ തുറക്കുന്നതിന് മുമ്പ് തള്ളിത്തുറന്ന് അകത്തുകയറിയതോടെ തർക്കമുണ്ടാകുകയും ജയകുമാരിയെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. വയറ്റിലേറ്റ മൂന്ന് കുത്തുകളാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കുത്തേറ്റ ജയകുമാരി അടുത്ത വീട്ടിലേക്ക് ഓടിയെത്തി കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം! സ്റ്റേഷൻ ജാമ്യത്തിന് പിന്നാലെ കേസിൽ നിർണായക വഴിത്തിരിവ്

സംഭവത്തിനുശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ ജോജിയെ കെ.എസ്.ആർ.ടി.സി. ബസിൽ എറണാകുളത്തേക്ക് പോകുന്നതിനിടെ ചേർത്തലയിൽവെച്ച് പോലീസ് പിടികൂടി. മൊബൈൽ ഫോൺ വീണ്ടും ഓണായതോടെയാണ് പ്രതിയെ കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ജോജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സമീപത്തെ പുരയിടത്തിൽനിന്ന് കത്തിയും കണ്ടെടുത്തു. അർച്ചനയെ തന്നോടൊപ്പം വിടാത്തതും കുഞ്ഞിനെ കാണിക്കാത്തതുമാണ് ജയകുമാരിയോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു.

2024ൽ പ്രണയിച്ച് വിവാഹിതരായ അർച്ചനയ്ക്കും ജോജിക്കും ഒന്നര വയസ്സുള്ള മകളുണ്ട്. ചാരുംമൂട്ടിലെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന അർച്ചനയെ അവിടെ മാർക്കറ്റിങ് എക്സിക്യൂട്ടീവായി എത്തിയ ജോജി പരിചയപ്പെട്ടാണ് വിവാഹം കഴിച്ചത്. ജോജി ഉപദ്രവിക്കുന്നതായി കാട്ടി അർച്ചന നൂറനാട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരെയും ചെങ്ങന്നൂരിലെ കുടുംബ കൗൺസലിങ് കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഒരാഴ്ച മുമ്പാണ് അർച്ചന ആലപ്പുഴയിലെ വീട്ടിൽനിന്ന് ചാരുംമൂട്ടിലെത്തിയത്. അതിനുശേഷം ജോജി ജയകുമാറിനെയും അർച്ചനയെയും നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. അതേസമയം, ഇരുവരും നൽകിയ പരാതികളിൽ പോലീസ് പരിഹാരം കാണാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ജയകുമാരിയുടെ മറ്റൊരു മകൾ അപർണയാണ്. മരുമകൻ അനീഷ് ഗൾഫിലാണ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിനാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.