PRAVASI

തമിഴകത്ത് ഇനി ഫഹദിന്റെ ഒറ്റയാൾ പോരാട്ടം! ’96’ സംവിധായകനൊപ്പം പുതിയ ചിത്രം; ‘അശരീരി’

Blog Image

ഫഹദ് ഫാസിലിനെ നായകനാക്കി ’96’, ‘മെയ്യഴകൻ’ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സി. പ്രേംകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങി. ‘അശരീരി‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2027 ജനുവരി ഒന്നിന് പുതുവത്സര സമ്മാനമായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിൽ തമിഴിൽ ആദ്യമായി സോളോ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പതിവ് ഫീൽ ഗുഡ് സിനിമകളിൽനിന്ന് മാറി ഒരു ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടൈറ്റിൽ വീഡിയോ നൽകുന്ന സൂചന.

ഫഹദിനൊപ്പം ശിവദയും പ്രധാന വേഷത്തിലെത്തുന്നു. ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരാണ് മറ്റ് താരങ്ങൾ. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷും മൺസൂൺ മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം. മഹേന്ദിരൻ ജയരാജുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആർ. ഗോവിന്ദരാജാണ് എഡിറ്റിങ്.

മഹേഷ് മാത്യുവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കുമാർ ഗംഗപ്പൻ പ്രൊഡക്ഷൻ ഡിസൈനറും ഭാവന റിലീസ് കേരളത്തിലെ വിതരണക്കാരുമാണ്. തെലുങ്ക് വിതരണച്ചുമതല ഷോയിംഗ് ബിസിനസ് (എസ്.എസ്. കാർത്തികേയ) നിർവഹിക്കും. ഫഹദിന്റെ തമിഴ് സിനിമാ കരിയറിലെ പുതിയൊരു അധ്യായമാകാൻ ഒരുങ്ങുന്ന ‘അശരീരി’യുടെ ടൈറ്റിൽ വീഡിയോ ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.