PRAVASI

കിടങ്ങൂരിൽ യുഡിഎഫ് പടയൊരുക്കം: അഡ്വ. മോൻസ് ജോസഫിന്റെ പര്യടനത്തിന് ആവേശകരമായ സ്വീകരണം

Blog Image

കിടങ്ങൂരിൽ യുഡിഎഫ് പടയൊരുക്കം: അഡ്വ. മോൻസ് ജോസഫിന്റെ   പര്യടനത്തിന് ആവേശകരമായ സ്വീകരണം


കിടങ്ങൂർ: കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കിടങ്ങൂർ പഞ്ചായത്തുതല പര്യടന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് പടിഞ്ഞാറെ കൂടല്ലൂരിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ വികസനത്തുടർച്ചക്കായി അഡ്വ. മോൻസ് ജോസഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ജോസ് കൊല്ലറാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ദീപു തേക്കുംകാട്ടിൽ സ്വാഗതം ആശംസിച്ചു. പടിഞ്ഞാറെ കൂടല്ലൂരിൽ നിന്നും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ ആരംഭിച്ച പര്യടനം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് കിടങ്ങൂർ ജംഗ്ഷനിൽ ആവേശകരമായ സമാപനത്തോടെ പൂർത്തിയായി.
യുഡിഎഫ് നേതാക്കളായ ജാൻസ് കുന്നപ്പള്ളി,മേഴ്സി ജോൺ മൂലക്കാട്ട്, സുരേന്ദ്രൻ വി. കെ, പി. റ്റി. ജോസ് പാരിപ്പള്ളിൽ,  ജോസ് മാക്കീൽ, ജെയിംസ് പുല്ലാപ്പള്ളി, സുനു ജോർജ്, ജോസ്മോൻ മുണ്ടയ്ക്കൽ, സാബു കൂവക്കാട്ടിൽ, സാബു ഒഴുങ്ങാലിൽ, ഷിജു പാറയിടുക്കിൽ, തോമസ് മാളിയേക്കൽ, സിജോ ജോസഫ്, കെ. എം. രാധാകൃഷ്ണൻ, ബോബി മാങ്കുടി, സുനിൽ ഇല്ലിമൂട്ടിൽ, കമലസനൻ മൂലായിൽ, ബിനോയി ആനിവേലിക്കുന്നേൽ, ഗോകുൽ, ഷിജി ചൂണ്ടമല, തോമസ്കുട്ടി എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

കിടങ്ങൂർ ജങ്ഷനിൽ ചേർന്ന സമാപന സമ്മേളനം കെപിസിസി മെമ്പർ ജാൻസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ ലിസി എബ്രഹാം, സിബി സിബി, സതീശ് ശ്രീനിലയം, അരുൺ ആർ, ബീന ടീച്ചർ, ലിസമ്മ മണ്ഡപത്തിൽ, ബിജു കക്കുഴി, ബോബി പുത്തൂർ, രാജേഷ് തിരുമല, ജോബി ഇളമ്പാശേരിൽ എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും പര്യടനം തുടരുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.


യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന സ്ഥാനാർഥി പര്യടനം പടിഞ്ഞാറെ കൂടല്ലൂരിൽ എത്തിച്ചേർന്നപ്പോൾ സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് സംസാരിക്കുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.