ഒരു മാത്ര വന്നെൻ
ആത്മാവിൽ വിടരും
പ്രണയ വസന്തത്തെ
പുല്കിയെങ്കിൽ
പരിഭവമില്ലാതെ,
പരിഭവം ചൊല്ലാതെ
മിഴി പൂട്ടി
ഞാനൊന്നുറങ്ങിയേനെ!
നിർമിഴിപ്പീലിയിൽ
നിറമായ്, കനവായ്
നീയൊന്നു
ചുംബിച്ചുണർത്തിയെങ്കിൽ
കുറുകിടും ഇണക്കിളികളായ്
കൊക്കുരുമ്മി
ഞാനൊന്നിരുന്നേനെ!
പൂത്തുവിരിഞ്ഞൊരാ
പൂനിലാവിൽ
ഒന്ന് ചേർന്നൊട്ടി കിടന്നാലോ
നാണിച്ചു നിൽക്കുമാ
തിങ്കൾ കാൺകെ
നിൻ ഹ്യദയo
താഴിട്ട് പൂട്ടിയേനെ!
പ്രണയാർദ്ര നിമിഷത്തിനൊടുവിൽ
നീ
വരുമെന്നു ചൊല്ലി
മടങ്ങവേ
കവിളിലൂടൊഴുകിയ
കണ്ണീർപ്പുഴ മീതെ
കരളുരുകി ഞാൻ നിന്നുവല്ലോ!

സോയ നായർ ,ഫിലാഡൽഫിയ

