PRAVASI

ലഹരി വിമുക്ത കേരളം: സൈക്കിൾ റാലി സംഘടിപ്പിച്ചു

Blog Image

തൊടുപുഴ: ലഹരി വിമുക്ത കേരളം എന്ന സന്ദേശമുയർത്തി കലൂർ മേരിലാൻഡ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. നവംബർ 7-ന് രാവിലെ 9.45ന് ന്യൂമാൻ കോളേജിൽനിന്ന് ആരംഭിച്ച റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കോളേജിൽ സമാപിച്ചു.

റാലിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എയും ഗവൺമെന്റ് ചീഫ് വിപ്പുമായ ശ്രീ. അപു ജോൺ ജോസഫ് നിർവഹിച്ചു. അദ്ദേഹം റാലിക്ക് ഫ്ലാഗ് ഓഫ് നൽകുകയും ലഹരി വിരുദ്ധ സന്ദേശം പങ്കുവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തൂഫാൻ വാരിയേഴ്സ് ആകാൻ ആഹ്വാനം ചെയ്യുകയും ലഹരി ഉപയോഗം എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ അതിനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിക്കണം എന്നും സന്ദേശത്തിൽ പറഞ്ഞു. കുട്ടികൾ വീട്ടിൽ ഒതുങ്ങിക്കൂടി കഴിയേണ്ടവരല്ലെന്നും രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും എംഎൽഎയും സ്കൂൾ പ്രിൻസിപ്പാൾ തോമസ്.ജെ. കാപ്പനും നിർദ്ദേശിച്ചു.


എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ബിൻഷാദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവിടെ ഉണ്ടായിരുന്ന എല്ലാവരും അത് ഏറ്റുചൊല്ലുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ തോമസ്.ജെ. കാപ്പൻ
ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.
എക്സൈസ് ഇൻസ്പെക്ടർമാരായ ലിജോ ഉമ്മൻ, സെബാസ്റ്റ്യൻ ആന്റണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ശ്രീ. ജെന്നി കെ. അലക്സ്, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, പി.ടി.എ. പ്രസിഡന്റ് ശ്രീമതി സോയ ചാൾസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പോലീസ് സേനാംഗങ്ങളും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും റാലിയിൽ സജീവമായി പങ്കുചേർന്നു. റാലിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി പോലീസ് സേനാംഗങ്ങൾ മികച്ച ക്രമീകരണങ്ങളും സേവനങ്ങളും ഒരുക്കി. പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണം റാലിയുടെ വിജയത്തിന് ഏറെ സഹായകമായി.


ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച് മുന്നേറണമെന്ന ശക്തമായ സന്ദേശം ഉയർത്തിക്കൊണ്ടാണ് സൈക്കിൾ റാലി സമാപിച്ചത്. നൂറിൽപരം ആളുകൾ സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലുമായി റാലിയിൽ അണിനിരന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.