ഡാളസ്; ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല, നയിക്കുന്ന ബൈബിൾ കൺവെൻഷനും നവംബർ 12, 13 (വെള്ളി, ശനി) ഡാളസ് റൗളറ്റ് ഹിലദൽഹിയ ചർച്ച് ഹോളിൽ ( 7200 Rowlett road) നടക്കും.
പൊതുയോഗം വൈകിട്ട് ആറരക്കും സെമിനാർ വെള്ളി രാവിലെ ഒൻപതിനും ആരംഭിക്കും.
ബൈബിളിനെ അതിന്റെ ഹീബ്രായ ഭാഷയുടെയും ചരിത്രത്തിന്റെയും സാംസ്കാരിക പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ ബൈബിൾ വിദൃാർഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന Christians Elite-ന്റെ സംരംഭമായ “A Hebraic Journey Through the Scriptures” എന്ന പഠനപദ്ധതി പരിചയപ്പെടുത്തുന്നതിനാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്.
ശുശ്രൂഷകരും അധ്യാപകരും സാധാരണ വായനക്കാരും ഉൾപ്പെടെയുള്ളവർക്ക് തിരുവെഴുത്തുകളുടെ ലോകം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
ബൈബിളിലെ പദങ്ങളും വാക്യഭാഗങ്ങളും അവയുടെ പശ്ചാത്തലത്തിലുള്ള മതജീവിതം, സാമൂഹിക ആചാരങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി ഈ പഠനപദ്ധതി വിശകലനം ചെയ്യുന്നു. ബൈബിൾ എഴുത്തുകാർ അവരുടെ കാലഘട്ടത്തിലെ സാഹചര്യങ്ങളിൽ എന്താണ് യഥാർത്ഥത്തിൽ ആശയവിനിമയം നടത്താൻ ഉദ്ദേശിച്ചതെന്ന് വായനക്കാർക്ക് മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ, ഭാഷകളിലും നൂറ്റാണ്ടുകളിലുമുള്ള മാറ്റങ്ങൾ കാരണം ഇന്ന് വ്യക്തത കുറഞ്ഞുപോയേക്കാവുന്ന തിരുവെഴുത്തുകളിലെ അർത്ഥതലങ്ങൾ തിരിച്ചറിയാനും ഈ പഠനം ഒബൈബിൾ വായനക്കാരെ പ്രാപ്തരാക്കുന്നു.


