PRAVASI

ലാന നോവൽ ചർച്ച, ടി. ഡി. രാമകൃഷ്ണൻ പങ്കെടുക്കുന്നു

Blog Image

ന്യൂയോർക്ക് :- പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവലിനെ അതികരിച്ചു ഒരു ചർച്ചയും സംവാദവും 2026 നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 8 (CST) മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു. (ഇന്ത്യൻ സമയം 2026 നവംബർ 21 ശനി രാവിലെ 7.30) പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ മുഖ്യ അതിഥിയായിരിക്കും. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യാണ് നോവൽ ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.

  അമേരിക്കൻ ജീവിതം തനിക്ക് സമ്മാനിച്ച അനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയ പ്രശസ്ത നോവലാണ് അബ്ദുൽ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ'. ഇതിലെ ഓരോ അധ്യായവും അമേരിക്കൻ മലയാളികളെ തങ്ങളുടെ കുടിയേറ്റ  ജീവിതത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കുന്നതിനും ഓർമ്മകളെ പുതുക്കുന്നതിനും ഇടയാക്കും. അമേരിക്കൻ മലയാളിയുടെ വേദനയും സന്തോഷവും കുടുംബജീവിതവും ഒക്കെ ഇഴ ചേർത്ത് രൂപപ്പെടുത്തിയ ഈ നോവൽ ഏതൊരു അമേരിക്കൻ മലയാളിക്കും ഒരു നവ്യ അനുഭവമായി മാറും.

  വയലാർ അവാർഡും സാഹിത്യ അക്കാദമി അവാർഡു ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത മലയാള നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ ഈ നോവലിനെ വിലയിരുത്തി സംസാരിക്കും. കൂടാതെ കേരളത്തിൽ നിന്നും ടി. മോഹൻ ബാബു, ന്യൂയോർക്കിൽ നിന്നും ലിൻഡ അലക്സാണ്ടർ, ഡാലസ്സിൽ നിന്നും  മീനു എലിസബത്ത്  എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും. തുടർന്ന് തന്റെ നോവൽ എഴുത്ത് അനുഭവങ്ങൾ അബ്ദുൽ പുന്നയൂർക്കുളം പങ്കുവെക്കുന്നതാണ്.

  സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ ചർച്ചയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലാനാ ഭാരവാഹികൾ അറിയിച്ചു. 

Zoom ID 867 6783 6106

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാൻ (+1 214 435 0124) സെക്രട്ടറി നിർമ്മല ജോസഫ് (+1 347 204 0062) പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷാജു ജോൺ (+1 469 274 6501) എന്നിവരിൽ നിന്നും ലഭിക്കും.

നിർമ്മല ജോസഫ്

ലാന സെക്രട്ടറി


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.