PRAVASI

ഫോമാ നാഷണൽകമ്മിറ്റിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി

Blog Image

നൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ)യുടെ ദേശീയ നേതൃത്വത്തിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 16 തിങ്കളാഴ്ച രാത്രി 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങിൽ പൂർത്തിയായി.

മുൻ ഗ്രേറ്റ് ലേക്സ് റീജിയണൽ വൈസ് പ്രസിഡന്റ് സുദീപ് കിഷന്റെ പ്രാർത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോൾ പി. ജോസ് സ്വാഗതം ആശംസിച്ചു.

ഒക്ടോബർ 17-ന് നടന്ന ഫോമാ ജനറൽ ബോഡി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്ന നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും പ്രതിനിധികൾക്കുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഫോമാ ജുഡീഷ്യറി കൗൺസിൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ സത്യവാചകം ചൊല്ലിക്കൊടുത്തു. ജുഡീഷ്യറി കൗൺസിൽ സെക്രട്ടറി ബിനു ജോസഫ് സത്യപ്രതിജ്ഞാ നടപടിക്രമങ്ങൾ വിശദീകരിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഫോമാ നാഷണൽവൈസ് പ്രസിഡന്റ് സാമുവൽ മത്തായി, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, ഫോമാ ജുഡീഷ്യറി കൗൺസിൽ
വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, കൗൺസിൽ അംഗങ്ങളായ ജോസഫ് ഔസോ, ലാലി കളപ്പുരയ്ക്കൽ, ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ വിജി എബ്രഹാം, ഫോമാ കംപ്ലയൻസ് കൗൺസിൽ ചെയർപേഴ്സൺ വർഗീസ് കെ. ജോസഫ്, സെക്രട്ടറി ഷൈനി അബൂബക്കർ, വൈസ് ചെയർ ഷോബി ഐസക്ക്, വിമൻസ് ഫോറം ചെയർപേഴ്സൺ അനുപമ കൃഷ്ണൻ, പി. ആർ. ഒ. സൈജൻ കണിയൊടിക്കൽ, കൺവെൻഷൻ ചെയർമാൻ ഷാലു പുന്നൂസ്, മുൻ പ്രസിഡൻ്റുമാരായ ബേബി മണക്കുന്നേൽ, ഡോ. ജേക്കബ് തോമസ്, അനിയൻ ജോർജ്ജ്, കേരളാ കൺവെൻഷൻ ചെയർമാൻ സിജിൽ പാലക്കലോടി, റീജിയണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

സംഘടനയുടെ ഐക്യം, ജനാധിപത്യപരമായ പ്രവർത്തനരീതി, ഭരണഘടനയോടുള്ള പ്രതിബദ്ധത, മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള കൂട്ടായ പ്രവർത്തനം എന്നിവയുടെ പ്രാധാന്യം ആശംസാപ്രസംഗങ്ങളിൽ ഉയർന്നുവന്നു. എല്ലാ നേതാക്കളും കൗൺസിൽ അംഗങ്ങളും റീജിയണൽ വൈസ് പ്രസിഡന്റുമാരും നാഷണൽ കമ്മിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തത് ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.

ഫോമയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയതലത്തിൽ കൂട്ടായ നേതൃത്വം ഉറപ്പാക്കുന്നതിനും സത്യപ്രതിജ്ഞാ ചടങ്ങ് പുതിയ ഊർജം പകർന്നു.

ഫോമാ നാഷണൽ ട്രഷറർ പ്രദീപ് നായർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.