PRAVASI

മകനെ രക്ഷിക്കാൻ ജഡ്ജി കളിച്ചോ? ചേരാനല്ലൂർ അപകട കേസിൽ ജഡ്ജിക്കെതിരെ പുതിയ കുറ്റം ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്

Blog Image

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17-കാരനായ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി. ബി.എൻ.എസ് 238 പ്രകാരം തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ജഡ്ജിക്കെതിരെ പുതുതായി ചേർത്തത്. ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ജഡ്ജി നേരിട്ട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നീക്കം. കേസിൽ ഉൾപ്പെട്ട മകനെ രക്ഷിച്ചെടുക്കാൻ ജഡ്ജി സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിച്ചതായി കുടുംബം പരാതിപ്പെട്ടിരുന്നു.
നേരത്തെ, സംഭവം അന്വേഷിച്ചിരുന്ന ചേരാനല്ലൂർ സി.ഐക്കാണ് കുടുംബം ആദ്യ പരാതി നൽകിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി വ്യക്തമാക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിയായ ജഡ്ജിക്കെതിരെ പുതിയ വകുപ്പ് കൂടി ചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. നിലവിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.