PRAVASI

ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് പേൾ ജൂബിലി സമ്മേളനം : രജിസ്ട്രേഷൻ കിക്കോഫ് അറ്റ്ലാൻ്റയിൽ

Blog Image

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ 30 -ാമത് പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് 6 ന് നടത്തപ്പെടും. ( Address: Calvary Assembly COG,1132 , Buford HWY, Sugar Hill, GA 30518 ). ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബിഷപ്പ് ഇസ്‌മായേൽ ചാൾസ് മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർ ഏബ്രഹാം തോമസ് - ടെക്സസ് ഓസ്റ്റിൻ (പ്രസിഡൻ്റ്), പാസ്റ്റർ എബി തോമസ് - ന്യൂയോർക്ക് (വൈസ്. പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് - ഫിലദെൽഫിയ (സെക്രട്ടറി), അജി ഇടിക്കുള - ഹ്യൂസ്റ്റൻ (ട്രഷറാർ), പാസ്റ്റർ ജെറമി മാത്യു - ഡാളസ് ( ഇംഗ്ലീഷ് കോ- ഓർഡിനേറ്റർ), ഡോ. ജൂലി തോമസ്- ഓസ്‌റ്റിൻ (ലേഡീസ് പ്രസിഡൻ്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ. ലോക്കൽ കൺവീനറായി സുവിശേഷകൻ ജോർജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്, ട്രഷററായി ഷെൽവിൻ പോളി, ലോക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

രജിസ്ട്രഷൻ കിക്കോഫ് സമ്മേളനത്തിൽ ദേശീയ ഭാരവാഹികൾ കോൺഫറൻസ് സംബന്ധിച്ച വിശദീകരണങ്ങൾ നൽകും.വാർത്ത: ബാബുക്കുട്ടി ജോർജ് ഫിലദൽഫിയ - (നാഷണൽ മീഡിയ കൺവീനർ)


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.