'ഒരിക്കലും തളരില്ല, സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് കരയുന്നത്', കണ്ണീരോടെ അനുമോള്‍ പറഞ്ഞത് പ്രേക്ഷകരുടെ കണ്ണ് നിറച്ചിരിക്കാം. എന്നാൽ നൂറാം ദിവസ്സം വിജയിയായി ട്രോഫിയും സമ്മാനത്തുകയും ഏറ്റുവാങ്ങി നിൽക്കുന്ന അനുമോൾ മലയാളി മനസ്സുകളെ കുളിരണിയിച്ചു.
.jpeg)
ഓഗസ്റ്റ് 3 ന് താരനിബിഡമായ ഒരു പ്രീമിയറോടെ ആരംഭിച്ച മോഹൻലാൽ അവതാരകനായ ഷോ, വിവിധ മേഖലകളിൽ നിന്നുള്ള 19 മത്സരാർത്ഥികളുമായി ചെന്നൈയിലെ വിപുലമായ സെറ്റിൽ ആരംഭിച്ചു. 100 ദിവസത്തെ റിയാലിറ്റി യാത്രയായി ആസൂത്രണം ചെയ്ത ഈ ഷോയിൽ ആഴ്ചതോറും പങ്കെടുക്കുന്നവരെ ഒഴിവാക്കുകയും ക്രമേണ അഞ്ചോ ആറോ ഫൈനലിസ്റ്റുകളായി മത്സരിക്കുന്നവരെ മത്സരത്തിലേക്ക് ചുരുക്കുകയും ചെയ്തു. വിജയി ബിഗ് ബോസ് മലയാളം സീസൺ 7 ട്രോഫി മാത്രമല്ല, മനോഹരമായ ഒരു ക്യാഷ് പ്രൈസും കൂട്ടത്തിൽ മാരുതി സുസുക്കി വിക്ടോറിസ് എസ്യുവിയും, അപാരമായ ജനപ്രീതിയുടെ വാഗ്ദാനവും നേടുന്ന ഒരു വമ്പൻ റിയാലിറ്റി ഷോ ആയി മാറി.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളം സീസൺ ഏഴിന്, നവംബർ 9 ഞായറാഴ്ച തിരശ്ശീല വീണു. വൈകുന്നേരം 7 മണി മുതലാണ് ഗ്രാൻഡ് ഫിനാലെ ആരംഭിച്ചത്.
ബോസ് മലയാളം ഏഴാം സീസണിന്റെ ഗ്രാൻഡ് ഫിനാലെക്ക് വേണ്ടിയുള്ള ആവേശപൂർവ്വമായ കാത്തിരിപ്പ് അവസാനിച്ചു . 100 ദിവസം നീണ്ട ഈ യാത്രയിൽ ആരു നേടും? ആരു വീഴും? ആര് വിജയ കിരീടം ചൂടും? അതറിയാനാണ് ഇതുവരെ കാത്തിരിപ്പ്. അപ്രതീക്ഷിതമായ എവിക്ഷനുകളും നാടകീയതയും വികാരവിക്ഷോഭങ്ങളും നിറഞ്ഞ ഗ്രാൻഡ് ഫിനാലെ എന്ന അന്തിമപോരാട്ടം ലൈവായി കാണാനാണ് ബിഗ് ബോസ് പ്രേക്ഷകർ ഒന്നടക്കം കാത്തിരുന്നത്. അനീഷ്, അക്ബർ, അനുമോൾ, ഷാനവാസ്, നെവിൻ എന്നിവരാണ് ഫൈനൽ ഫൈവിലെത്തിയ മത്സരാർത്ഥികൾ.
പലതു കൊണ്ടും നാറിയ എപ്പിസോഡുകളും കുതികാൽ വെട്ടുകളും, എല്ലാവരും ചേർന്ന് ജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയെ വാക്ശരങ്ങളാൽ കുത്തി മുറിവേൽപ്പിക്കുന്നതും, മത്സരാർത്ഥികളുടെ പൊതുവിജ്ഞാനക്കുറവ് തുറന്നുകാട്ടുന്നതിലും, സ്വവർഗ്ഗ അനുരാഗികളെ പൊതുവെ അംഗീകരിപ്പിക്കാൻ ശ്രമിച്ചിട്ടും മത്സരാർത്ഥികളുടെ അനൗചിത്യ കുടിലസ്വഭാവത്താൽ വെറുപ്പ് നേടിയതുമൊക്കെ ഈ 'ഏഴിന്റെ പണിയുടെ' ഭാഗങ്ങളായിരുന്നു
2019 മുതൽ 2022 വരെ ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഗെയിം ഷോ സ്റ്റാർ മാജിക് (ടമാർ പടാർ - സീസൺ 2) യിൽ അനുമോൾ അനുകുട്ടി അവതരിപ്പിച്ചു. 2022 മുതൽ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ കോമഡി മാജിക് എന്ന ഗെയിം ഷോയുടെ രണ്ടാം സീസണിലെ അഭിനേതാവായിരുന്നു.
അനുമോൾ എന്ന അനുകുട്ടി, സത്യ എന്ന പെൺകുട്ടിയിലെ സീതാ ചന്ദ്രയിലും (2019), ഏഷ്യാനെറ്റിലെ പടത്ത പൈങ്കിളിയിലെ അവന്തികയിലും (2023), ഫ്‌ളവേഴ്‌സ് ടിവിയിലെ സുരഭിയും സുഹാസിനിയും (2022) തന്റെ മികച്ച പ്രകടനങ്ങളുടെ ഉദാഹരണങ്ങളാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ അന്ത്യത്തിലേക്ക് അടുക്കുമ്പോൾ, മത്സരാർത്ഥിയായ അനുമോൾ കപ്പ് നേടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ശക്തമായ പി.ആർ. വർക്ക് അനുമോൾക്ക് വേണ്ടി നടക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. പി ആറിനു വേണ്ടി അനുമോൾ 16 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സീസണിലെ മത്സരാർത്ഥിയായ ബിന്നിയും ഈ ആരോപണം ഹൗസിനുള്ളിൽ ഉന്നയിച്ചിരുന്നു.
എന്തുപറഞ്ഞാലും, മികച്ച പ്രകടനത്തിന്റെ ബലത്തിലാണല്ലോ ഏറ്റവും കൂടുതൽ പൊതുജന വോട്ടു നേടി, പ്രേക്ഷകരുടെ പ്രീതി നേടി അനുമോൾ വിജയകിരീടം നേടിയതെന്ന് പ്രേക്ഷകർക്ക് അഭിമാനിക്കാം.
അനുമോൾക്ക് സസന്തോഷം അഭിനന്ദനങ്ങൾ
ഡോ.മാത്യു ജോയ്‌സ് ,ലാസ്‌വേഗാസ്

