ഡാളസ് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന പിക്കിൾബോൾ മത്സരം നവംബർ 14 ന്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവകയിലെ യൂത്ത് & എങ്ങ് അടൾട്ട് കുട്ടികൾക്കായ് പിക്കിൾബോൾ മത്സരം നവംബർ 14 ന് നടത്തപ്പെടുന്നു. രാവിലെ 10 ന് യുവജനങ്ങൾക്കായുള്ള വി.കുർബാനയ്ക്ക് ശേഷം യൂണിറ്റി പാർക്കിൽ വച്ച് മത്സരം നടത്തപ്പെടുന്നത്. വിജയികൾക്ക് പ്രത്യേകം സമ്മാനം നൽകപ്പെടുന്നതാണ്. യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ റജിസ്ട്രേഷൻ ആരംഭിച്ചു.


