PRAVASI

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനം ഡാളസ്സിൽ അരങ്ങേറുന്നു

Blog Image

ഡാളസ് :    മുപ്പതിന്റെ നിറവിൽ  വേൾഡ് മലയാളീ   കൗൺസിലിന്റെ പതിനഞ്ചാമതു  ദിവത്സര  സമ്മേളനം 2026 ആഗസ്റ്റ് 21 മുതൽ 24 വരെ ഡാളസ് , ടെക്‌സാസിൽ  അരങ്ങേറുന്നു .  1995 ൽ  ന്യൂ ജേഴ്‌സിയിൽ   രൂപം കൊണ്ട  ഈ പ്രസ്ഥാനം   ഇന്നു വളർന്നു  ഒരു വൻ വടവൃക്ഷമായി ഏതാണ്ട്  നാൽപതു  രാജ്യങ്ങളിൽ   പടർന്നു പന്തലിച്ചു   മലയാളീ സമൂഹത്തിന്റെ  നാനോന്മുഖമായ   ഉന്നമനത്തിനുവേണ്ടി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  ഏറെ  സാമൂഹിക  പ്രതിബദ്ധതയോടു  പ്രവർത്തിക്കുന്ന  വേൾഡ് മലയാളീ കൗണ്സിലിന്റെ അംഗത്വം പ്രതിദിനം  ലോകമെമ്പാടും വർധിച്ചു കൊണ്ടിരിക്കുന്നു.
ഗോപാല പിള്ള  (USA)  ചെയർമാൻ .  ജോൺ മത്തായി (UAE) പ്രസിഡന്റ് , ക്രിസ്റ്റഫർ വർഗീസ്  (UAE)  ജനറൽ സെക്രട്ടറി,  ശശികുമാർ നായർ (India) ട്രെഷറർ ,  എന്നിവർ  നയിക്കുന്ന ഗ്ലോബൽ  കമ്മറ്റിയുടെ  ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ  വേൾഡ് മലയാളീ  കൗൺസിലിനു  ഒരു പുതിയ രൂപവും  ഭാവവും  നേടാൻ കഴിഞ്ഞിട്ടുണ്ട് .  ലോകമെമ്പാടുമുള്ള  റീജിയൻ , പ്രൊവിൻസ്  ഭാരവാഹികൾ  ഈ പ്രസ്ഥാനത്തിന്റെസർവ്വതോൻമുഖമായ വളർച്ചക്കുവേണ്ടി  അക്ഷീണം  പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.  WMC അമേരിക്ക റീജിയൻ  ആഥിത്വം  വഹിക്കുന്ന  ഈ സമ്മേളനത്തിനുവേണ്ടി റീജിയൻ ചെയർമാൻ ,  ചാക്കോ കോയിക്കലേത് ,  പ്രസിഡണ്ട് ജോൺസൺ  തലച്ചെല്ലൂർ,  ജനറൽ സെക്രട്ടറി  അനീഷ് ജെയിംസ് , ട്രഷറർ സജി പുളിമ്മൂട്ടിൽ എന്നിവരുടെ സേവനങ്ങൾ പ്രശംസാവഹമാണ് .
ബൈനിയൽ കോൺഫെറെൻസിന്റെ  സുഗമമായ നടത്തിപ്പിനുവേണ്ടി , ഗോപാല പിളള ( ചെയർമാൻ )  ജോൺസൺ,  തലച്ചെല്ലൂർ ( ജനറൽ കൺവീനർ )  എന്നിവരുടെ നേതൃത്വത്തിൽ , നൈനാൻ മത്തായി (ഫിലാഡൽഫിയ)  പ്രൊഫ, സാം മണ്ണിക്കരോട്ട് ( ന്യൂ യോർക്ക് )  ജോളി പടയാറ്റിൽ  ( ജർമനി ),   ബാബു തങ്ങളത്തിൽ (ബഹ്‌റൈൻ) ,  അഡ്വ . എം. ജി ശ്രീജിത്ത്  ( ഇന്ത്യ )  എന്നിവർ  കൊ - കൺവീനർമാരുമായും ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് 

അനീഷ് ജെയിംസ് (ന്യൂ ജേഴ്‌സി )  റെജിസ്ട്രേഷൻ കമ്മറ്റി കോഓർഡിനേറ്റർ , സോണി  കണ്ണോട്ടുകര(ഫ്ലോറിഡ ),  രജിസ്‌ട്രേഷൻ കമ്മിറ്റി  കൊ- കോഓർഡിനേറ്റർ , നൈനാൻ മത്തായി  (ഫിലാഡൽഫിയ)  സ്‌പോൺസർഷിപ് കമ്മറ്റി കോഓർഡിനേറ്റർ. സുകു വർഗീസ് (ഡാളസ് ) ,  സ്‌പോൺസർഷിപ് കമ്മറ്റി കൊ കോഓർഡിനേറ്റർ , സാം മണ്ണിക്കരോട്ട് (ന്യൂ യോർക്ക് ) സോവനീർ കമ്മിറ്റി കോഓർഡിനേറ്റർ , ആൻസി തലച്ചെല്ലൂർ, ( ഡാളസ് ) , പ്രൊഗ്രാം കമ്മറ്റി കോഓർഡിനേറ്റർ, എന്നിവരുടെ നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ഈ സമ്മേളനം വിജയകരമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.