PRAVASI

ബറാബാസിനെ പുണരുന്ന അമേരിക്ക

Blog Image

വഴിയെ പോകുന്നവൻ എങ്ങോട്ടെങ്കിലും നോക്കി കാല് തട്ടി വീണാലും, തൊഴുത്തിലെ പശു കെട്ടഴിഞ്ഞ് അയലത്തുകാരൻെ്് വാഴ തിന്നാലും വാഷിംഗ്ടണിലിരിക്കുന്ന പ്രസിഡൻഡ് ട്രംപ് കാരണക്കാരൻ എന്ന് കേളികൊട്ടുന്ന മാധ്യമങ്ങളും കുപ്രചാരകൻമാരും സമൂഹം കീഴടക്കുമ്പോൾ ദേശം എങ്ങനെ ശരിയാകും? രോഗം എന്തെന്ന് അന്വേഷിക്കാതെ കുറിപ്പെഴുതുന്ന വൈദ്യന്മാർക്ക് തുല്യരത്രെ ഇവർ.   
ഇന്ന് ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?  

ലോകത്തിലെ ഒന്നാംകിട രാജ്യമായ അമ്മേരിക്ക എന്ന മഹൽ രാജ്യത്തിന് വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന നമ്മുടെ പ്രസിഡൻെ്് ട്രംപിൻെ്് ജീവന് നേരെ ഇത് മൂന്നാം തവണയാണ് ഞെട്ടിപ്പിക്കുന്ന വധശ്രമം നടന്നത്.  ലോകമൊട്ടുക്കും പല മത രാഷ്ട്രീയ നേതാക്കന്മാരും വട്ടപ്പൂജ്യവുമായി കളത്തിൽ ഇറങ്ങി കോടീശ്വരന്മാരും കുബേര കുട്ടന്മാരുമായി മാറുന്നത് നമ്മുടെ കണ്ണുകൾക്കു മുമ്പിൽ കാണുന്ന പകൽ കാഴ്ചകൾ അത്രേ.  കോടീശ്വരന്മാരുടെ കോടീശ്വരനായ ട്രംപും കുടുംബവും അമേരിക്കൻ ജനതയെയും രാജ്യത്തെയും അധികമായി സ്നേഹിച്ചതുകൊണ്ട് ഖജനാവിൽ നിന്ന് ഒരു ചില്ലി കാശു പോലും കയ്യിട്ടുവാരാതെയും ശമ്പളം പോലും എടുക്കാതെയും അമ്മേരിക്കയുടെ ഉദ്ധാരണത്തിനു വേണ്ടി കാലെടുത്തുവെച്ച് ആ ദിവസം മുതൽ വെറളി പൂണ്ട ബറാബാസുമാർ തലങ്ങും വിലങ്ങും ഓട്ടം തുള്ളൽ ആരംഭിച്ചു.  ഇവിടെ ഇന്ന് നടക്കുന്നത് എന്താണ്?  ഇരുട്ടിൻെ്് അധികാരവും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് തേർവാഴ്ചയും ഒറ്റക്കെട്ടായി എഴുന്നേറ്റ് ട്രംപ് എന്ന രാജ്യസ്നേഹിയെ തുടച്ചു മാറ്റുവാൻ അരയും തലയും മുറുക്കിക്കൊണ്ട് ഗോദയിൽ യുദ്ധം അഴിച്ചു വിട്ടിരിക്കുകയാണ്.   ഇത് ഇന്നുള്ള ഇറാൻ, ഇസ്രയേൽ, റഷ്യ യുദ്ധങ്ങളെക്കാളും ഭയാനകമത്രേ.  കൃത്രിമ കേസുകൾ ചമയിച്ചും, ആരോപണങ്ങൾ അടിക്കടി പ്രചരിപ്പിച്ചും സുനാമി കണക്കേ ഒന്നിന് പുറകെ ഒന്നായി കെട്ടുകഥകൾ പ്രചരിപ്പിച്ചും, കള്ള് വോട്ടുകൾ ചെയ്തിട്ടും ഒടുവിൽ നരകം തൻെ്് തലയ്ക്കു മീതെ തുറന്നുവിട്ടിട്ടും സ്വർഗ്ഗത്തിലെ ദൈവം തൻെ്് തൂവലുകൾ കൊണ്ട്  ട്രംപിനെ മറച്ചു ബാലറ്റിൽ കൂടി വീണ്ടും അധികാരത്തിൻെ്് അങ്കി ധരിപ്പിച്ചു.  വാഷിംഗ്ടൺ എന്ന വ്യാജ പ്രചരണങ്ങളുടെയും  അഴിമതിയുടെയും ഈറ്റില്ലത്തിൽ എല്ലാവർക്കും വിസ്മയം തോന്നുമാറ് വൈറ്റ് ഹൗസിൽ വീണ്ടുമൊരു വെളിച്ചമായി ഇരുത്തി.  ഇത് പലരുടെയും ഉറക്കം കെടുത്തി അഴിമതി വീരപ്പൻമാരുടെ അകത്ത് തീ കുണ്ടം ആളി കത്തിച്ചു.   

ധന്യനായ പൗലോസിൻെ്് കരുത്തുറ്റ സുവിശേഷ യാത്രയിൽ ദൈവം തനിക്കു മുമ്പിൽ വാതിലുകൾ മലർക്കെ തുറക്കുമ്പോഴും ഒരു മുന്നറിയിപ്പ് താൻ കണ്ടു എതിരാളികൾ പലർ ഉണ്ട്.  പിശാചും അവൻെ്്  അനുയായികളും നൂറ്റാണ്ടുകളായി സത്യം സംസാരിക്കുന്ന നാവുകൾ ചോദിച്ചു കളയുവാനും സത്യത്തെ അടിച്ചമർത്തുവാനും കിണഞ്ഞു ശ്രമിക്കുന്നു.  പാപം അറിയാത്തവനെയും വായിൽ വഞ്ചനയില്ലാത്തവനെയും ക്രൂശിക്കായെന്ന് അലറി വിളിച്ച മനുഷ്യജന്മങ്ങൾ ഇന്നും വിരാജിക്കുന്നു ഇവർ ബറാബാസിൻെ്് തോഴന്മാരത്രേ.

മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടാൽ സംഭവിക്കാവുന്നതുപോലെ അമ്മേരിക്കയുടെ അതിരുകൾ മലർക്കെ തുറന്ന് അക്രമികളെയും കൊള്ളക്കാരെയും ബലാൽസംഗവീരന്മാരെയും ദൈവനിഷേധികളെയും കമ്മ്യൂണിസ്റ്റുകളെയും ലോകത്തിൻെ്്  മുക്കിലും മൂലയിലും നിന്ന് മാടിവിളിച്ച് അകത്താക്കി രാജ്യത്തെ മൂന്നാംകിട രാജ്യവും ദുരന്ത ഭൂമിയും ആക്കി മാറ്റിയതിൽ ഒട്ടും ശങ്കയില്ലാത്ത  ജനസമൂഹവും അതിൽ അഭിമാനം കണ്ടെത്തുന്ന നേതാക്കളും രാജ്യത്തിൻെ്്  പുഴുക്കുത്തത്രേ.  ഒരു നേഴ്സിംഗ് ഹോമിൻെ്് പോലും പ്രസിഡണ്ടായിരിക്കുവാൻ യോഗ്യതയില്ലാഞ്ഞ, സ്വന്തം ഭാര്യയുടെ പേര് പോലും മറന്നവനെ അധികാര കസേരയിലിരുത്തി പുറകിൽ നിന്ന് ചരട് വലിച്ച്  പോക്കറ്റും പള്ളയും നിറച്ച പണക്കൊതിയന്മാരായ അസുരന്മാർക്ക് പ്രസിഡണ്ടിൻെ്്  തിരിച്ചുവരവ് ഒരു സുനാമി ആയിരുന്നു.  മുൻ ഭരണകൂടം വരുത്തിയ മഹാദുരന്തത്തിൻെ്്  പരിണിതഫലങ്ങൾ ഇന്നും ജനം അനുഭവിക്കുന്നു.   ഇത് ഒരു രാത്രി കൊണ്ടോ ഒരു വർഷം കൊണ്ടോ ഭദ്രമാക്കുവാൻ കഴിയില്ല എന്നുള്ളത് സാമാന്യ ബോധം ഉള്ളവർക്ക് തിരിച്ചറിയുവാൻ കഴിയും.  ഒരു വർഷം കൊണ്ട് അമ്മേരിക്ക തകർന്നു എന്ന് കുപ്രചരണം നടത്തുന്ന ശിരോമണികൾ മനസ്സിലാക്കണം എല്ലാത്തിനും ഒരു സമയമുണ്ട്.  ഒരു വീട്ടിലെ കാര്യം പോലും ഒരു വർഷം കൊണ്ട് നേരെയാക്കുവാൻ കഴിയാതിരിക്കുമ്പോൾ ഒരു രാജ്യം എങ്ങനെ ചില മാസങ്ങൾ കൊണ്ട് സാധാരണ ഗതിയിലേക്കു മടങ്ങിവരും? 

അമ്മേരിക്കയുടെ നിലവിലുള്ള ഭരണകൂടത്തെ  തകിടംമറിക്കുവാനും പ്രസിഡണ്ട് ട്രംപിനെ വധിക്കുവാനും കൊതിക്കുന്നവർ ഈ രാജ്യത്തും ലോകത്തിൻെ്് എല്ലാ കോണുകളിലും അവസരത്തിനായി സർപ്പം പോലെ പതിയിരിക്കുകയാണ്.   
ഇത് ഇരുട്ടും വെളിച്ചവും തമ്മിൽ ഉള്ള ഒരു ദ്വദ്ധയുദ്ധമാണ്.  വെളിച്ചത്തെ തല്ലിക്കൊടുത്തുവാൻ കറുത്ത കരങ്ങൾ ചലിക്കുന്നത് ഞെട്ടലോടെ നാം തിരിച്ചറിയണം.    ആശയങ്ങൾ തമ്മിൽ ഒക്കാതിരിക്കുമ്പോൾ എതിരാളിയെ കൊല്ലണമെന്നും വെട്ടി വീഴ്ത്തണം എന്നും ചിന്തിക്കുന്ന മനസ്സ് എത്ര ഭീകരം.   മതവും മതവും തമ്മിൽ ഏറ്റുമുട്ടുന്നു, മനുഷ്യർ നിറത്തിൻെ്് യും ഭാഷയുടെയും വ്യത്യാസം ചൊല്ലി  പകയ്ക്കുന്നു കൊല്ലുന്നു.  അനധികൃത അക്രമികളുടെ വിളയാട്ടംകൊണ്ട് എത്രയെത്ര നിരപരാധികളുടെ ജീവൻ അമേരിക്കയുടെ മണ്ണിൽ  പൊലിഞ്ഞു വീണു. അവരുടെ രക്തക്കറകൾ ഉണങ്ങുന്നതിനു മുൻപേ അക്രമി സംഘങ്ങൾക്ക് അംഗീകാരവും കൂടുതൽ അവകാശവും നേടിക്കൊടുക്കുവാൻ വാദിക്കുന്നവർ ജന സ്നേഹികൾ അല്ല ജന ദ്രോഹികൾ അത്രേ എന്നുള്ളത് മറക്കരുത്. 

സത്യത്തിന് ചെവി കൊടുക്കാതെ കടങ്കഥകളും കിഴവി കഥകളും പ്രചരിപ്പിച്ചുകൊണ്ട് അമ്മേരിക്കൻ ഭരണകൂടത്തെ വിമർശിക്കുന്ന സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് മാധ്യമങ്ങൾ കോടീശ്വരന്മാരുടെ കോടീശ്വരന്മാരാണ്.  ഇവർ വളർത്തുന്നത് കോൾ അലൻ, തോമസ് ക്രുക്ക്, റയൻ വെസ്ളി, ടൈലർ റോബിൻസൺ ഇങ്ങനെ നീണ്ടു പോകുന്ന അമ്മേരിക്കൻ ഹമാസിനെ അത്രേ.   ബറാബാസുകളെ പുണർന്നുകൊണ്ട് അവരുടെ ബലിയാടുകളെ അവജ്ഞയോടെ നോക്കുന്ന അധികാരത്തിൻെ്് ചെങ്ങാടത്തിൽ എന്നും കടിച്ചു തൂങ്ങിക്കിടന്ന് പറക്കുവാൻ വെമ്പുന്ന ഈ കോമരങ്ങളെ ബാലറ്റിലൂടെ  പുറത്താക്കണം.  

നിറ തോക്കിൻെ്് മുൾമുനയിൽ നിന്ന് പ്രസിഡണ്ട് ട്രംപ് വിടുവിക്കപ്പെട്ടത് കേവലം ഒരു ഭാഗ്യമല്ല അത് ദൈവത്തിൻെ്് കരുതലാണ്.  യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും അവൻ നിൻെ്് പ്രാണനെ പരിപാലിക്കും  (സങ്കീർത്തനം 121: 7) 
പിശാച് ആദി മുതൽ കുലപാതകനും അവൻ  ഭോഷ്ക് പറയുന്നവരുടെ അപ്പനും ആകുന്നു (യോഹന്നാൻ 8: 44). ഇത് ഇന്നുള്ളവർ തിരിച്ചറിയട്ടെ സത്യത്തിൻെ്് കാവൽക്കാരായി ദേശത്ത് ജനം എഴുന്നേൽക്കട്ടെ!

 പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.