ഡിജോ കാപ്പൻ !!!
എല്ലാവർക്കും ഇദ്ദേഹത്തെ അറിയാമെന്നു കരുതുന്നു ...ജനപക്ഷത്തുനിന്നും പോരാടിയ മനുഷ്യൻ ...
ഞാൻ ഡിജോ കാപ്പനെ പരിചയപ്പെടുന്നത് 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആണ് ..മുവാറ്റുപുഴയിൽ വെച്ച് നടന്ന ഇന്ത്യാവിഷൻ ചാനലിന്റെ കുരുക്ഷേത്രം പരിപാടിയിൽ !!
അന്ന് ജോസ് കെ മാണിക്ക് വേണ്ടി വീറോടെ പൊരുതാൻ ഞാനും പി സി തോമസിനായി കാപ്പനും ...അന്ന് പി സി തോമസ് ജയിക്കുമെന്ന് കാപ്പൻ കട്ടായം പറഞ്ഞു ..പക്ഷേ ഞങ്ങൾ വൻ തർക്കത്തിൽ ഏർപ്പെട്ടു ...മഴ മൂലം കുരുക്ഷേത്രം പാതിവഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഞങ്ങൾ തമ്മിലുള്ള തർക്കം സൗഹൃദത്തിന് വഴിമാറി
കെ എസ് സി സംസ്ഥാന അധ്യക്ഷനായിരുന്ന കാപ്പന്റെ രാഷ്ട്രീയജീവിതം കെ എം മാണി നശിപ്പിച്ചതിന്റെ കാര്യങ്ങൾ ആയിരുന്നു അദ്ദേഹം പങ്കുവെച്ചത്
കാപ്പൻ വളർന്നു പോകുമോ എന്ന ഭയത്തിൽ കെ എം മാണി തന്നെ തകർക്കുകയായിരുന്നു എന്ന് കാപ്പൻ പറഞ്ഞു ..അൽഫോൻസാമ്മയെ പറ്റി ഡോക്യുമെന്ററി തയാറാക്കിക്കൊണ്ടിരുന്ന കാപ്പനെ അനാശാസ്യചിത്രം നിർമ്മിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുന്നു !! പിന്നീട് കെ എം മാണി തന്നെ മുൻകൈ എടുത്ത് കാപ്പനെ മോചിപ്പിക്കുന്നു ..പക്ഷേ സത്യം മനസിലായപ്പോഴേക്കും കാപ്പന്റെ പൊതുജീവിതത്തിൽ കരിനിഴൽ വീണിരുന്നു ..പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും പുറത്തായിരുന്നു ..തന്നെ വഞ്ചിച്ചത് കെ എം മാണിയായിരുന്നു എന്ന് കാപ്പൻ വിശ്വസിച്ചിരുന്നു
മാണിയോടുള്ള പ്രതികാരമായിട്ടാണ് ജോസ് കെ മാണിയെ തോൽപ്പിക്കാൻ കാപ്പൻ അന്ന് മുന്നിട്ടിറങ്ങിയത് !!
പിന്നീട് പലപ്പോഴും കാപ്പനെ കണ്ടിരുന്നത് എറണാകുളം ബസുകളിലാണ് ..പി ടി തോമസിന്റെ ആത്മമിത്രം ആയിരിന്നു കാപ്പൻ എന്നതും എനിക്ക് കാപ്പനെ ഇഷ്ടപെടുവാനുള്ള ഘടകം ആയിരുന്നു ..പി ടി യുടെ അന്ത്യാഭിലാഷങ്ങൾ കാപ്പനെയാണ് പി ടി പറഞ്ഞേൽപ്പിച്ചിരുന്നത്
പൗരബോധവും മാനവികതയും മുറുക്കെ പിടിച്ചിരുന്ന ഡിജോ കാപ്പന് അന്ത്യാഞ്ജലികൾ

സോബൻ ജോർജ് എബ്രഹാം

