PRAVASI

സൂംബ ഡാൻസ് വിവാദങ്ങൾക്കപ്പുറം

Blog Image

സർക്കാർ സ്കൂളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള പദ്ധതിക്കെതിരെ എസ്.വൈ.എസ്​ നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നതോടെ സൂംബയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. നമുക്ക് നോക്കാം, എന്താണ് സൂംബ നൃത്തമെന്ന്. ഡാൻസും സംഗീതവും ചേർന്ന വ്യായാമ രീതിയാണ് സൂംബ.

2001ൽ കൊളംബിയൻ നർത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെരെസാണ് സൂംബ ആവിഷ്ക്കരിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യായാമ രീതി വളരെ വേഗം പ്രചാരം നേടി. വ്യായാമത്തിന് മടി കാണിക്കുന്നവരാണ് പലരും. അത്തരക്കാരെയും വ്യായാമത്തിന് പ്രേരിപ്പിക്കുന്ന ലളിത രീതിയാണിത്.


ചടുലമായ സംഗീതത്തോടൊപ്പം ചെറിയ ചുവട് വച്ചുകൊണ്ടുള്ള നൃത്തമാണത്. ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാൻ കഴിയുന്ന വ്യായാമം. ആസ്വദിച്ചുകൊണ്ടാണ് ആളുകൾ സൂംബ ചെയ്യുന്നത്. ആയാസപെടേണ്ട എന്നത് തന്നെയാണ് കാരണം. ശരീരം അയച്ച് ആസ്വദിച്ച് കൊണ്ട് വേണം സൂംബ ചെയ്യാൻ.

സുംബ നൃത്തത്തിന്റെ ഗുണ ഫലങ്ങൾ;

പ്രതിരോധശേഷി ഉയർത്തുന്നു: സൂംബയിലൂടെ ആരോഗ്യം വർദ്ധിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി ഉയരുകയും ചെയ്യുന്നു. രക്തയോട്ടം കാര്യക്ഷമമാകുന്നതിലൂടെ ഹൃദയത്തിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ സൂംബ സഹായിക്കുന്നു.

മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നു: ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും വിഷാദരോഗത്തിൽ നിന്ന് കരകയറാനും സൂംബ സഹായിക്കും. ഉറക്കം കൂട്ടാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും. ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതിനാൽ ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും കഴിയും.

യൗവനം നിലനിർത്തുന്നു: ആരോഗ്യകരവും മനോഹരവുമായ ചർമ്മം നേടാനും യുവത്വം നിലനിർത്താനും സഹായിക്കും. നൃത്തം ചെയ്യുമ്പോൾ ശരീരം വിയർക്കുകയും അതിലൂടെ മാലിന്യം പുറത്തേക്ക് പോവുകയും ചെയ്യുന്നു. ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. മുഖക്കുരുവും ചുളിവുകളും ഇല്ലാതാവുകയും ചെയ്യും.

സന്ധികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു: ശരീരാവയവങ്ങളുടെ ചടുലമായ ചലനത്തിലൂടെ സന്ധികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. സൂംബ ശരീരത്തിന് നല്ല വഴക്കം നൽകുന്നു. സ്ഥിരമായി സൂംബ ചെയ്യുന്നതിലൂടെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങൾ പോലും കാലക്രമേണ അനായാസമായി ചെയ്യാൻ കഴിയും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.