കൊച്ചി: ലഹരി ഉപയോഗിച്ചശേഷവും റാപ്പർ വേടൻ പീഡിപ്പിച്ചിരുന്നുവെന്ന് യുവ ഡോക്ടർ. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിന്മാറിയെന്നും ഇത് മാനസികമായി തളർത്തിയെന്നും വേടനെതിരെ ബലാത്സംഗ പരാതി നൽകിയ യുവ ഡോക്ടർ പറഞ്ഞു. 2023 ജൂൺ മുതലാണ് തന്നേ ഒഴിവാക്കിയതെന്നും ഫോൺവിളിച്ചാൽ എടുക്കാതെയായെന്നും ഇതോടെ ഡിപ്രഷനിലായെന്നും 31കാരി പറയുന്നു. പലപ്പോഴായി 31,000 പണം വാങ്ങി. ഇതുമായി ബന്ധപ്പെട്ട ജി പേ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരാതിക്കാരി ഹാജരാക്കി.
വേടനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു. തുടർന്ന് പരാതിക്കാരിയുടെ കോഴിക്കോട്ടുള്ള ഫ്ലാറ്രിലെത്തി. അവിടെ വെച്ചാണ് വേടൻ ആദ്യം ബലാത്സംഗം ചെയ്തതെന്നും തുടർന്ന് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു. വേടനുമായി താൻ സൗഹൃദത്തിലായിരുന്ന കാലത്തും പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തി. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയെന്നും ഡോക്ടർ പറയുന്നു. കോഴിക്കോട് വച്ചും തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ വച്ചും പീഡിപ്പിച്ചു.

