PRAVASI

ഷിക്കാഗോയിൽ വാഹനാപകടത്തിൽ ഡോ. ആദിതി സാഹ അനന്യ മരണപ്പെട്ടു.

Blog Image

ഷിക്കാഗോ:  ഷിക്കാഗോയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിനിയും യുവ ഡോക്ടറുമായ ഡോ. ആദിതി സാഹ അനന്യ (30) മരണപ്പെട്ടു. റെസിഡൻസി പരിശീലനം ആരംഭിച്ച് ആഴ്ചകൾക്കകം സംഭവിച്ച അപകടം കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

ബ്രാഹ്മൺബാരിയ ജില്ലയിലെ സറായിൽ സ്വദേശിയായ ബാബുൽ സാഹയുടെ ഏകമകളാണ് ഡോ. ആദിതി. ബംഗ്ലാദേശിലെ ഐഡിയൽ സ്കൂൾ, കാംബ്രിയൻ കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം ജഹുരുൽ ഇസ്ലാം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി.

തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയ ആദിതി, ഡോക്ടറായി സേവനം ചെയ്യണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം നടത്തി. യു.എസ്. മെഡിക്കൽ ലൈസൻസിംഗ് പരീക്ഷ (USMLE) വിജയകരമായി പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു. അടുത്തിടെ ഇന്റേണൽ മെഡിസിൻ റെസിഡൻസി ആരംഭിച്ചതോടെ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്കാണ് അവർ പ്രവേശിച്ചിരുന്നത്.

എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങിയ വേളയിലാണ് ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടം ആ പ്രതീക്ഷകൾക്ക് വിരാമമിട്ടത്.

പ്രതിഭാശാലിയായ ഡോക്ടറെന്നതിലുപരി, സഹൃദയയും കരുണയുള്ള വ്യക്തിയുമായിരുന്ന ആദിതിയുടെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു. രോഗികളെ സേവിക്കാനുള്ള അവരുടെ സമർപ്പണവും ജീവിതത്തിലെ പോരാട്ടവീര്യവും അനേകർക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു.

ഡോ. ആദിതി സാഹ അനന്യ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.