PRAVASI

ഷാജൻ സക്കറിയയെ നിങ്ങൾ വെറുതേ വിട് അയാളുടെ കൂടെ നാടാണ് കേരളം

Blog Image

മാധ്യമ പ്രവർത്തകൻ അതിക്രൂരമായി ആക്രമിക്കപ്പെട്ടു..മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. എന്നീ വാർത്തകൾ സാധാരണ വരുന്നത് യുപിയിൽ നിന്നാണ്. 
കേരളവും യുപിയുടെ വഴിയിലാണോ...
മാധ്യമ പ്രവർത്തകൻ ഷാജൻ സക്കറിയ സഞ്ചരിക്കുന്ന കാറിൻ്റെ പിറകിൽ മറ്റൊരു കാർ വന്നിടിച്ചപ്പോൾ, ഷാജന്റെ കാർ നിർത്തി. പ്ലാനിങ് പ്രകാരം ഇടിച്ച കാറിൽ നിന്ന് നാല് ചെറുപ്പക്കാർ ഇറങ്ങി വന്ന് ഷാജനെ കാറിന് അകത്തിട്ട് ക്രൂരമായി മർദ്ദിച്ചു. പരിക്ക് പറ്റിയ ഷാജനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
മനോരമ പത്ര വാർത്ത അനുസരിച്ച് ഷാജനെ മർദ്ദിച്ച നാല് പേരും ഡിവൈഎഫ് പ്രവർത്തകരാണ്. അവരുടെ പേരിൽ  ഇടുക്കി പോലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്.
സിപിഎമ്മിന് ഇതിൽ രാഷ്ട്രീയമായി നഷ്ടമെന്നല്ലാതെ ഒരു നേട്ടവും ഉണ്ടാകില്ല.
നിങ്ങളെ വിമർശിക്കാതിരിക്കണമെങ്കിൽ അയാൾ കൊല്ലപ്പെടണം. യുപിയിലെ പോലെ നിങ്ങൾ അയാളെ കൊല്ലുമോ...
ജനാധിപത്യ രാജ്യങ്ങളിൽ, സ്വതന്ത്ര മാധ്യമങ്ങൾ ഭരിക്കുന്ന സർക്കാരുകളുടെ അധികാര ദുർവ്യയങ്ങളെ പതിവായി വിമർശിച്ച് കൊണ്ടിരിക്കും. സർക്കാരുകളെ നേർവഴിക്ക് നടത്താനാണ് അവർ അങ്ങനെ വിമർശിക്കുന്നത്. 
ഭരിക്കുന്ന സർക്കാരുകളുടെ കൊള്ളരുതായ്മകളെ വിമർശിക്കാൻ മാധ്യമങ്ങൾ തയ്യാറാകുമ്പോൾ ആണല്ലോ ആ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് പറയാൻ കഴിയുക. 
പിണറായി സർക്കാരിനെ വിമർശിക്കുകയും മോദി സർക്കാരിൻ്റെ നയങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നതുകൊണ്ട് ഷാജൻ സക്കറിയയെ നമുക്ക് ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകനെന്ന് വിളിക്കാൻ കഴിയില്ല. 
മോദി സർക്കാരിനെ നിരുപാധികം ന്യായീകരിക്കാൻ മാത്രം ആ സർക്കാരിന്റെ നയങ്ങളും പ്രവർത്തികളുമൊക്കെ അത്രക്കും ശരിയാണോ ?
എന്നാൽ ഒരു മാധ്യമ പ്രവർത്തകൻ അയാളുടെ അഭിപ്രായം പറയുന്നതിന്റെ പേരിൽ അയാളെ മർദ്ദിക്കുന്നത് ഗുണ്ടായിസമാണ്. ഇത് യുപിയിലെ രീതിയാണ്.
ഷാജൻ സക്കറിയ അയാളുടെ യൂട്യൂബിലൂടെ നുണ പറയുന്നെന്ന് ആരോപിച്ച് അയാളെ വഴിയിൽ ഇട്ട് മർദ്ദിക്കുന്ന നിങ്ങളോട് ചോദിക്കട്ടെ...നിങ്ങളുടെ ദേശാഭിമാനിയും കൈരളിയും പറയുന്നതും എഴുതുന്നതുമൊക്കെ മുഴുവൻ സത്യമാണോ ?
അവർ നുണകൾ പറയാറും എഴുതാറും ഇല്ലേ ? 
ഷാജൻ സക്കറിയയെ നിങ്ങൾ വെറുതേ വിട്
അയാളുടെ കൂടെ നാടാണ് കേരളം.
ഷാജൻ സക്കറിയ വിമർശിക്കുന്നതിന്റെ പേരിൽ സിപിഎം കേരളത്തിൽ ഇല്ലാതാകുമോ..പിന്നെ എന്തിനാണ് നിങ്ങൾ ആത്മവിശ്വാസക്കുറവ് കാണിക്കുന്നത് ?
മറ്റ് രാഷ്ട്രീയ പാർട്ടികളേക്കാൾ സംസ്ഥാനത്ത് സ്വസ്ഥവും സമാധാനവും നിലനിർത്തേണ്ട കൂടുതൽ ഉത്തരവാദിത്തം ഭരിക്കുന്ന സർക്കാരിൻ്റെ പാർട്ടിക്കുണ്ട്. അത് നിങ്ങൾ മറക്കരുത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.